മലപ്പുറം: ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ നടന്നുവന്ന രാമായണ മാസാചരണം സമാപിച്ചു.
ഒരു മാസക്കാലം ജില്ലയിലെ മുഴുവന്‍ ക്ഷേത്രങ്ങളും ഹിന്ദു ഭവനങ്ങളും രാമായണ മുഖരിതമായിരുന്നു. സമിതിയുടെ മുഴുവന്‍ സ്ഥാനീയ സമിതികളിലും ക്ഷേത്രങ്ങളിലും കര്‍ക്കടകം ഒന്ന് മുതല്‍ രാമായണ പാരായണം, രാമായണ സത്‌സംഗങ്ങള്‍, ശ്രീരാമ അഷ്‌ടോത്തര അര്‍ച്ചന, ശ്രീരാമനാമജപം എന്നിവയും വിശേഷാല്‍ പൂജകളും നടന്നു. ഔഷധ സസ്യങ്ങളായ ദശപുഷ്പങ്ങളും വിശേഷമായ ചില ഔഷധങ്ങളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന വിശേഷ ഔഷധം കര്‍ക്കടകം ഒന്ന് മുതല്‍ 12 വരെ ഭക്തര്‍ക്ക് ഔഷധ സേവ എന്ന രീതിയില്‍ സമിതി വിതരണം ചെയ്തു. സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര കേന്ദ്രീകൃതമായ ഹിന്ദുഭവനങ്ങളില്‍ എല്ലാ ദിവസവും വിളക്ക് പൂജ, രാമായണപാരായണം, ശ്രീഭഗവതിയെ കുടിയിരുത്തല്‍ എന്നിവയും നടക്കും. ഓരോ ക്ഷേത്രങ്ങളിലും 26ന് രാമായണ വൈജ്ഞാനിക മത്സരങ്ങളായ ചിത്രരചന, രാമായണ പ്രഭാഷണം, രാമായണപാരായണം, രാമായണ പ്രശ്‌നോത്തരി എന്നിവയും സംഘടിപ്പിച്ചു കര്‍ക്കടക മാസത്തെ രാമായണ മാസമായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച ക്ഷേത്രസംരക്ഷണ സമിതി സ്വാതന്ത്ര്യദിനത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും അഖണ്ഡ രാമായണപാരായണം നടത്തി.
മുണ്ടുപറമ്പ്: മുണ്ടുപറമ്പ് ശ്രീചന്നത്ത് ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന രാമായണ മാസാചരണത്തിന് പരിക്രമണ ഘോഷയാത്രയോടെ സമാപനമായി. വിപുലമായ പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. പ്രമുഖര്‍ പങ്കെടുത്ത പ്രഭാഷണം, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. ഇന്നലെ നടന്ന രാമായണ പരിക്രമണത്തിന് വന്‍ ഭക്തജന പിന്തുണയാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഘോഷയാത്രയില്‍ കുട്ടികള്‍ രാമാന്‍, ലക്ഷ്മണന്‍, സീത, സന്യാസിവര്യന്മാര്‍, ഹനുമാന്‍ എന്നിവരുടെ വേഷങ്ങളണിഞ്ഞ് ഘോഷയാത്രക്ക് മിഴിവേകി. വൈകിട്ട് 4.30ന് ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര മുണ്ടുപറമ്പ് നഗരം പ്രദക്ഷിണം ചെയ്ത് ക്ഷേത്രത്തില്‍ സമാപിച്ചു.
വണ്ടൂര്‍: ആമപ്പൊയില്‍ ശ്രീപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന രാമായണ മാസാചരണ പരിപാടികള്‍ സമാപിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന അന്നദാന-ജ്ഞാനദാന പരിപാടിയാണ് ക്ഷേത്രത്തത്തെ ശ്രദ്ധേയമാക്കിയത്.
ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രാമായണ മാസാചരണം സമാപിച്ചു. ഒരു മാസം എല്ലാ ഞായറാഴ്ചകളിലും പ്രത്യേക രാമായണ പാരായണം ഉണ്ടായിരുന്നു.
കാടഞ്ചേരി: കാലടി പഞ്ചായത്തിലെ കാടഞ്ചേരി ചെറുപൊയിലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിഎച്ച്പി മാതൃശക്തി സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാമായണ മാസാചരണം സമാപിച്ചു.
എടപ്പാള്‍: എടപ്പാള്‍ പഞ്ചായത്തിലെ കോലത്ത് അയ്യപ്പന്‍കാവില്‍ വിഎച്ച്പി മാതൃശക്തി സമിതിയുടെ നേതൃത്വത്തില്‍ നടന്ന രാമായണ മാസാചരണത്തിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: