കോഴിക്കോട്: കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമായണമാസ സമാപത്തോടനുബന്ധിച്ച് രാമായണവിചാരസദസ്സ് സംഘടിപ്പിച്ചു. പട്ടയില്‍ പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ഭാരതം ഉയര്‍ന്ന സംസ്കാരവും പാരമ്പര്യവുമുള്ള സമ്പദ്സമൃദ്ധമായ ഒരു രാഷ്ട്രമായിരുന്നു എന്ന് രാമായണത്തിലൂടെ നമുക്കറിയാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രജകളെ സ്വന്തം മക്കളെപ്പോലെയും, രാജാവിനെ സ്വന്തം പിതാവിനെപോലെയും കണ്ട ഉന്നതമായ സംസ്കാരം ഇവിടെ ഉണ്ടായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ആര്.നാഥന്, സന്തോഷ്പ്രഭു എന്നിവര്‍ പ്രഭാഷണം നടത്തി. മേഖലാപ്രസിഡന്റ് കെ.രവീന്ദ്രന് അധ്യക്ഷത വഹിച്ചു. രമായണപ്രശ്നോത്തരി മത്സരവിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി. ഗിരിജടീച്ചര്‍ നിലവിളക്ക്കൊളുത്തി. എന്‍.സദാനന്ദന് സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: