പത്തനംതിട്ട:ആറന്മുള ചിലങ്ക ഡാന്‍സ് & മ്യൂസിക് അക്കാഡമിയുടെ സഹായത്തോടെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ജില്ലാഭരണകൂടം നടപ്പാക്കുന്ന അമൃതകിരണ് പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിലങ്ക നൃത്തവിദ്യാലയാങ്കണത്തില് ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍ നിര്‍വഹിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പട്ടികജാതി -വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി വിവിധ കലാമേഖലകളില്‍ അഭിരുചിക്കനുസരിച്ച് പരിശീലനം നല്കുന്ന പദ്ധതിയാണ് അമൃതകിരണ്. അമൃതകിരണ് പദ്ധതിയിലെ വിദ്യാര്‍ഥികളെ ചിലങ്ക അക്കാദമി സൗജന്യമായാണ് പഠിപ്പിക്കുന്നത് ‘ഉന്നത കലാപരിശീലനം ലഭിക്കുന്ന മറ്റുവിദ്യാര്ഥികള്ക്കൊപ്പം പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരുകയും, അതോടൊപ്പം അവരുടെ സാംസ്കാരിക ഉന്നമനവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: