തിരുവനന്തപുരം: കരിയം ദേവീക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് അദ്ധ്യാത്മരാമായണം ത്രയാഹയജ്ഞം ആരംഭിച്ചു. നാഗര്‍കോവില്‍ വനമാലീശ്വരം സന്നിധാനത്തില്‍ ശ്രീധര സ്വാമിയാണ് യജ്ഞാചാര്യന്‍.
ത്രയാഹയജ്ഞത്തിന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് വി. വേണപ്പന്‍ നായര്‍, യജ്ഞാചാര്യന്‍ ശ്രീധര സ്വാമി, ട്രസ്റ്റ് സെക്രട്ടറി ആര്. അജിത്കുമാര്‍, ട്രസ്റ്റ് ട്രഷറര്‍ ആര്. അജിത്കുമാര്‍, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇതിനോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30ന് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി ജില്ലാതല ഉപന്യാസ, രാമായണ പാരായണ, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9961336400, 9447758575.
പ്രതികരിക്കാൻ ഇവിടെ എഴുതുക: