പേട്ട: മേല്‍ശാന്തി നിയമനം അട്ടിമറിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ദേവസ്വം എംപ്ലോയീസ് സംഘ്. പരശുരാമ ക്ഷേത്രത്തിലെ മേല്‍ശാന്തിക്കായി നേരത്തെ നറുക്ക് വീണ നെയ്യാറ്റിന്‍കര ഗ്രൂപ്പില്‍പ്പെട്ട ഉണ്ണികൃഷ്ണന് നമ്പൂതിരിയെ അവഗണിച്ചുകൊണ്ട് മറ്റൊരു മേല്‍ശാന്തിയെ നറുക്കെടുക്കാനുള്ള ദേവസ്വത്തിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ആചാരവിധിപ്രകാരം നറുക്ക് വീണ മേല്‍ശാന്തിയെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകണം. പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കാനുള്ള നടപടി അനുവദിക്കുകയില്ലെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗോവിന്ദ് ആര് തമ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: