കോഴിക്കോട്: മാതൃ-പിതൃപരമ്പരയിലെ പൂര്‍വ്വികര്‍ക്കെല്ലാം ശ്രാദ്ധമൂട്ടാന്‍ ആയിരങ്ങള്‍ വിവിധ തീര്‍ത്ഥ ഘട്ടങ്ങളില്‍ ഒത്തുചേര്‍ന്നു. പുലര്‍കാലം മുതല്‍ വമ്പിച്ച തിരക്കാണ് അനുഭവപ്പെട്ടത്. വരക്കല്‍, കടപ്പുറം, ശ്രീകണ്ഠേശ്വര ക്ഷേത്രം, തൊടിയില്‍ കടപ്പുറം, ഉരുപുണ്യകാവ്, കടലുണ്ടി, വാക്കടവ് എന്നിവിടങ്ങളില്‍ നല്ല തിരക്കായിരുന്നു.
വരക്കല്‍ കടപ്പുറത്താണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര് എത്തിയത്. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം, വരക്കല്‍ ക്ഷേത്രസമിതി, ഹിന്ദു ഐക്യവേദി എന്നിവയുടെ നേതൃത്വത്തിലാണ് വരയ്ക്കല്‍ കടപ്പുറത്ത് ബലിതര്‍പ്പണം നടന്നത്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സൗജന്യചുക്കു കാപ്പി വിതരണം നടത്തി. ശ്രീകണ്ഠേശ്വരം, വരയ്ക്കല്‍ ദേവീക്ഷേത്ര സമിതികളാണ് ഇതിന്റെ ചെലവ് വഹിച്ചത്
ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ ബലിതര്‍പ്പണം നടന്നു. മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയുടെയും മറ്റു ക്ഷേത്രം ശാന്തിമാരുടെയും നേതൃത്വത്തിലായിരുന്നു കര്‍മ്മങ്ങള്‍ നടന്നത്. കോവൂര്‍ ശ്രീ വിഷ്ണുക്ഷേത്രത്തിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
സേവാഭാരതി മണക്കടവിന്റെ ആഭിമുഖ്യത്തില്‍ ചാലിയാറില്‍ മണക്കടവ് തീര്‍ത്ഥതീരത്ത് വെച്ച് വാവുബലി തര്‍പ്പണം നടത്തി. ശ്രേഷ്ഠാചാരസഭയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. പി.എം. വാസു, കെ.വി. അരവിന്ദന്, ആനന്ദന് മണക്കടവ് എന്നിവര്‍ നേതൃത്വം നല്കി.
പയ്യോളി ദീനദയാല്‍ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി കടപ്പുറത്ത് ബലിതര്‍പ്പണം നടന്നു. വളപ്പില്‍ ബാലന് തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കടലുണ്ടി: കടലുണ്ടി വാക്കടവില്‍ കടലുണ്ടി വാവുബലി തര്‍പ്പണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബലിതര്‍പ്പണത്തില്‍ സേവാഭാരതി ബാലികാസദനം സെക്രട്ടറി സി. ഗംഗാധരന് ഭദ്രദീപം തളിയിച്ചു. ആചാര്യന് ഡോ. ശ്രീനാഥ് നന്മണ്ട മുഖ്യകാര്‍മികത്വം വഹിച്ചു. സമിതി ചെയര്മാന് നമ്പയില്‍ ദാസന്, ജന: കണ്‍വീനര്‍ വിനോദ് കുമാര്‍ പിന്പുറത്ത്, ട്രഷറര്‍ ഡോ. സി. രവീന്ദ്രന്, പ്രമോദ് പി.കെ, പട്ടാഞ്ചേരി അപ്പു, സുബ്രഹ്മണ്യന്, മോഹനന് പിന്പുറത്ത്, വിനോദ് പി.കെ, കാക്കാതിരുത്തി കൃഷ്ണന് എ.പി. പങ്കജാക്ഷന്, എ.പി. സാമിക്കുട്ടി, അനീഷ് തറയില്‍, ധനബാലന്‍. പി, സജീഷ് .ടി.പി, രാമചന്ദ്രന്, സി. സിന്തില്‍ കുമാര്‍, വിനായക്. പി, ശൈലജ .കെ, ആനന്ദവല്ലി.പി, രത്ന.പി, സരിത.പി, പ്രസീത.സി എന്നിവര്‍ നേതൃത്വം നല്കി. കേരളാ പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫയര്‍ഫോഴ്സ് എന്നീവരുടെ സേവനവും ഉണ്ടായിരുന്നു.
കുന്ദമംഗലം: കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ നടന്ന കര്‍ക്കടക ബാവുബലിക്ക് കൊളായി ഇല്ലത്ത് നാരായണന് ‘ഭട്ടതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.
മുക്കം: തൃക്കടമണ്ണ ശിവക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ഇരുവഞ്ഞിപ്പുഴയിലെ ക്ഷേത്രപരിസരത്ത് പിതൃതര്‍പ്പണം നടത്തി പെരിന്തല്‍മണ്ണ മായ്യാട്ട് ഇല്ലം രാമന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ കോഴഞ്ചേരി മോഹനന്, ചെമ്പക്കോട്ട് ചന്ദ്രന്, എം.കെ. ശ്രീധരന് സത്യന് പറമ്പനാല് എന്നിവര്‍ നേതൃത്വം നല്കി.
കൊയിലാണ്ടി: കര്‍ക്കിടക വാവിനോടനുബന്ധിച്ച് പൊയില്‍ക്കാവ് കടപ്പുറത്ത് പിതൃതര്‍പ്പണം നടന്നു. നൂറുകണക്കിന് ആളുകള്‍ ബലിതര്‍പ്പണത്തിനായി എത്തി. ഹിന്ദു ഐക്യവേദി പൊയില്‍ക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു.
യു.ധനേഷ് , സിന്ധുരാജ്, ശിവദാസ് കാവില്‍ എന്നിവര്‍ നേതൃത്വം നല്കി.
പെരുവണ്ണാമൂഴി: കര്‍ക്കിടകവാവുബലിയോടനുബന്ധിച്ച് മുതുകാട് ഉമാ മഹേശ്വരി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ അഗസ്ത്യതീര്‍ത്ഥത്തില്‍ പിതൃതര്‍പ്പണം നടത്തി. ശാന്തിമാരായ പന്മനാഭന്‍ പി. കാളിയാര്‍ മഠം നന്ദാനാഥ് എന്നിവര്‍ കാര്‍മ്മികരായിരുന്നു.
പേരാമ്പ്ര: കോടേരിച്ചാല്‍ കൂടത്തിങ്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മമ്പാട്ടില്‍ പുഴയോരത്ത് കര്‍ക്കിടക വാവു ബലി നടത്തി. പരപ്പില്‍ രാധാകൃഷ്ണന് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രന് ഇ.പി. സെക്രട്ടറി മമ്പാട്ടില്വിനോദന്, ട്രഷറര്‍ സദാശിവന് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: