ഏലപ്പാറ : ഏലപ്പാറ സര്‍ക്കാര്‍ ആശുപത്രിയും പരിസരവും പകലും രാത്രിയും മദ്യപാനികളുടെ താവളമാകുന്നു. ഏലപ്പാറയില്‍ പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് മദ്യവില്‍പ്പന സുലഭമായി നടക്കുന്നുണ്ട്. ഈ ആശുപത്രി പരിസരത്തും മദ്യവില്‍പ്പന നടക്കുന്നുണ്ട്. മദ്യം കൂടാതെ പലയിടത്തും നിരോധിത ഉല്‍പ്പന്നങ്ങളായ പാന്‍പരാഗും ഹാന്‍സും ധാരാളമായി വില്‍പ്പന നടക്കുന്നു. ഏലപ്പാറയുടെ അടുത്തുള്ള എസ്റ്റേറ്റുകളായ കോഴിക്കാനം, ഹെലിബെറിയ, ബോണാമി, ചെമ്മണ്ണ് തുടങ്ങിയ സ്ഥലങ്ങളിലെ ചെറിയ കടകളില്‍ ഹാന്‍സ് ധാരാളമായി വില്‍പ്പന നടക്കുന്നുണ്ട്. പോലീസും എക്സൈസും ഒരുമിച്ച് പ്രവത്തിച്ചാല്‍ അനധികൃത മദ്യ-നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: