തിരുവനന്തപുരം: കിഴക്കേകോട്ടയിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്കരണം പിന്‍വലിക്കണമെന്ന് കിഴക്കേകോട്ട പൗരസമിതി. ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണ് ഇപ്പോഴത്തെ ഗതാഗതപരിഷ്കരണം. പഴവങ്ങാടി ഭാഗത്ത് നിന്ന് സെന്‍ട്രല്‍ തിയേറ്റര്‍ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചതുമൂലം കിഴക്കേകോട്ട മുതല്‍ ഓവര്‍ബ്രിഡജ് വരെ അതിരൂക്ഷമായ കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തതുമൂലം ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും വളരെയധികം ബുദ്ധിമുട്ടുന്നു. ഓവര്‍ബ്രിഡ്ജില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് യൂടേണ്‍ എടുത്തുപോകാനുള്ള സ്ഥലം തീരെ കുറവായതു കാരണം അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ഓണക്കാലത്ത് പഴവങ്ങാടിയിലും കിഴക്കേക്കോട്ട ഭാഗത്തും ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് മുന്‍കൂട്ടികണ്ടു വേണ്ട നടപടി സ്വീകരിക്കണമെന്നു പൗരസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: