ഉദിയന്‍കുളങ്ങര: പരശുവയ്ക്കലിലെ ഹരിജന്‍ കോളനിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അംഗന്‍വാടിക്ക് അനുവദിച്ചവസ്തു സിപിഎം മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കയ്യേറാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്തിലെ പ്രതിപക്ഷസ്ഥാനത്തുള്ള അംഗങ്ങളാണ് അനധികൃതമായി കുടില്‍കെട്ടി കയ്യേറാന്‍ ശ്രമിച്ചത്. ഇടച്ചയ്ക്ക പ്ലാമൂട് സ്വദേശി ലത്തീഫിനും കുടുംബത്തിനും വീട് വയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് വസ്തു നല്കാന് പഞ്ചായത്ത് തീരുമാനിച്ചു. പൊന്നുംകുളം വാര്‍ഡിലെ കൊറ്റാമം പ്രദേശത്തെ പുറമ്പോക്ക് ഭൂമി നല്‍കാനാണ് തീരുമാനിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പുതന്ത്രം മെനഞ്ഞുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനു തീരുമാനത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സ്ഥലത്ത് സംഘര്‍ഷത്തിനു വഴിയൊരുക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റെതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ പാറശാല എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും വാര്ഡുമെമ്പറുമാരുമായി ചര്‍ച്ച നടത്തി. ലത്തീഫിനും വീടുവയ്ക്കാന്‍ മറ്റൊരു സ്ഥലംകണ്ടെത്താമെന്ന ഉറപ്പിന്മേല് നാട്ടുകാര്‍ പിരിഞ്ഞുപോയി. ലത്തീഫിനും കുടുംബത്തിനും പാറശാല കൊടവിളാകം വിദ്യാസദനത്തില്‍ താമസിക്കാനുള്ള സൗകര്യവും ചെയ്തുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: