മുംബൈ : ഭാരതത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കുന്നതിനോടുള്ള താത്പ്പര്യം കുറഞ്ഞു വരുന്നതായി കണക്കുകള്‍. സ്വര്‍ണ്ണത്തെ ഏറ്റവും നല്ല നിക്ഷേപമായാണ് ഭാരതത്തിലെ ജനങ്ങള്‍ കണക്കാക്കി വരുന്നത്. എന്നാല്‍ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന്റെ വില്‍പ്പനയില്‍ 25 ശതമാനം (154.5 ടണ്‍) കുറവു വന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കാലോചിതമല്ലാതെയുള്ള കാലവര്‍ഷം മൂലം രാജ്യത്തെ കാര്‍ഷിക രംഗത്ത് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതുമൂലം നിശ്ചയിച്ചുറപ്പിച്ച നിരവധി വിവാഹങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. ഇത് സ്വര്‍ണ്ണ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 സാമ്പത്തിക വര്‍ഷത്തില്‍ 204.9 ടണ്‍ സ്വര്‍ണ്ണമാണ് ഭാരതത്തില്‍ വിറ്റഴിച്ചത്. ഇതിനെ അപേക്ഷിച്ച് 2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 26 ശതമാനം താഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
അതായത് മുന്‍ വര്‍ഷത്തെ വില്‍പ്പനയില്‍ നിന്ന് ഈ വര്‍ഷം 37590.2 കോടിയുടെ കുറവ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 50778.1 കോടിയുടെ സ്വര്‍ണ്ണം വിറ്റഴിച്ചിരുനെന്ന് ഡബഌൂജിസി ഭാരത മാനേജിംങ് ഡയറക്ടര്‍ സോമസുന്ദരം പി. ആര്. പറഞ്ഞു. അതേസമയം അക്ഷയ തൃതീയ തുടങ്ങിയ ആഘോഷ ദിവസങ്ങളില്‍ സ്വര്‍ണ്ണം വാങ്ങുന്ന ശീലം ഭാരതീയരില്‍ വര്‍ധിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്ന പ്രവണത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ 31 ശതമാനം (12971.1 കോടി) ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷക്കെടുതി മൂലം ഗ്രാമീണ വിഭാഗങ്ങളിലെ ജനങ്ങള്‍ സ്വര്‍ണ്ണം വാങ്ങുന്നതില്‍ നിന്നും പിന്മാറിയതാണ് മുഖ്യ കാരണം. സ്വര്‍ണ്ണ വിലയില്‍ ഇപ്പോള്‍ താഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സോമ സുന്ദരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: