ആകാശവാണി ഓണനിലാവ് യുവകലാ സംഗമം അസിസ്റ്റന്റ് ഡയറക്ടര്‍ മീരാറാണി ഉദ്ഘാടനം ചെയ്യുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ആകാശവാണി കോഴിക്കോട് നിലയം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ യുവകലാസംഗമം ‘ഓണനിലാവ്’ അവതരിപ്പിച്ചു. കോഴിക്കോട് കെ.സി.കശ്യപ് വര്‍മ്മയും സംഘവും അവതരിപ്പിച്ച കേളികൊട്ട്, കൂടരഞ്ഞി നവതരംഗം കലാസാംസ്‌കാരിക വേദി അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍, പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ തിരുവാതിരക്കളി, കലാഭവന്‍ കെ.പ്രദീപ് ലാലും, സുമേഷ് ചന്ദ്രനും അവതരിപ്പിച്ച മിമിക്രിയും, ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളവതരിപ്പിച്ച മാര്‍ഗ്ഗം കളി, കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘനൃത്തം, മുട്ടില്‍ ഡബ്ല്യു.എം.ഒ.ആര്‍ട്‌സ് & സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഒപ്പന, തൃശ്ശിലേരിയിലെ പി.കെ.കരിയനും സംഘവും അവതരിപ്പിച്ച ഗദ്ദിക, കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയിലെ വിദ്യാര്‍ത്ഥികളവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം എന്നീ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: