എടപ്പാള്‍: വിവാദരഹിത കേരളം വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബിഎംഎസ് എടപ്പാള്‍ പഞ്ചായത്തില്‍ പദയാത്ര നടത്തി. എടപ്പാള്‍ തുയ്യത്തുനിന്നും ആരംഭിച്ച പദയാത്ര സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.വി. സുബ്രഹ്മണ്യന് ജാഥാ ക്യാപ്റ്റനായിരുന്നു. തട്ടാന്‍പടി, അംശക്കച്ചേരി, പൂക്കരത്തറ, നടുവട്ടം, വട്ടംകുളം എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ പദയാത്ര എടപ്പാള്‍ ജംഗഷനില്‍ സമാപിച്ചു. ബിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം വേണാട് വാസുദേവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, ട്രഷറര്‍ ദേവു ഉണ്ണി, സി.അമ്മിണി, സി.വേലായുധന്, കെ.കെ.ചന്ദ്രന്, കെ.വി.ഉണ്ണികൃഷ്ണന്, എം.എസ്. നാരായണന്, ശ്രീജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: