ചെറുതോണി: സഹകരണ സംഘത്തില്‍ നിന്നും സബ്സിഡി തുക തട്ടി മുങ്ങിയ പ്രതിയെ കഞ്ഞിക്കുഴി പോലീസ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റുചെയ്തു. തള്ളക്കാനം തൊട്ടിയില്‍ സോജി ജോര്‍ജ്(39) ആണ് അറസ്റ്റിലായത്. പുന്നയാര്‍ നാളികേര ഉത്പാദക സഹകരണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു സോജി ജോര്‍ജ്. അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട സബ്സിഡി തുകയും ബിസിനസ് പങ്കാളിയുടെ ഷെയറുമായിട്ടാണ് ഇയാള്‍ ഒളിവില്‍ പോയത്. തുക തട്ടിയതു സംബന്ധിച്ച് സെക്രട്ടറിയുടെ പരാതിയും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതിയും കഞ്ഞിക്കുഴി സ്റ്റേഷനില്‍ നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡല്‍ഹിയില്‍ നിന്നും ഇയാളെ പിടികൂടിയത്. ഒന്നരമാസം മുമ്പാണ് ഇയാള്‍ നാടുവിട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: