മുട്ടം : വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ മറവില്‍ മുട്ടം പ്രദേശത്തെ സ്ഥിരമായി സംഘര്‍ഷഭൂമിയാക്കി മാറ്റുവാന്‍ എസ്എഫ്ഐയുടെ നീക്കം. എഞ്ചിനീയറിംഗ് കോളേജിലേയും പോളി ടെക്നിക്കിലേയും വിദ്യാര്‍ത്ഥികളേയും ഉപയോഗിച്ചാണ് നിരന്തര സംഘര്‍ഷം സൃഷ്ടിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലായെന്ന ധിക്കാരപരമായ സമീപനമാണ് മുട്ടത്ത് അക്രമം നിത്യസംഭവമാകാന്‍ കാരണം. എബിവിപിയെക്കൂടാതെ കെഎസ്യു, എംഎസ്എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും എസ്എഫ്ഐയില്‍ നിന്നും കായികമായ ഭീഷണി നേരിടുന്നുണ്ട്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉയര്‍ത്തുന്ന പതാക സ്ഥിരമായി നശിപ്പിക്കപ്പെടുന്നു. തങ്ങളുടേതല്ലാത്ത മറ്റൊന്നും അനുവദനീയമല്ലെന്ന കടുത്ത മനോഭാവമാണ് എസ്എഫ്ഐയുടേത്. വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് വന്‍ മാഫിയ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയാണ് എസ്എഫ്ഐയില്‍ അംഗമാക്കുന്നത്. നിരന്തരം സംഘര്‍ഷം ഉണ്ടാക്കി കൊഴിഞ്ഞുപോകുന്നവരെ ചേര്‍ത്തു നിര്‍ത്താമെന്ന വ്യാമോഹമാണ് എസ്എഫ്ഐയെ നയിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്‍ കരുതലോടെ നടപടി സ്വീകരിക്കുവാന്‍ പോലീസ് നിര്‍ബന്ധിതരാകുമ്പോള്‍ അക്രമകാരികള്‍ പലപ്പോഴും പിടിക്കപ്പെടാതെപോകുന്നു. കഴിഞ്ഞ ദിവസവും എബിവിപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: