സംഗീത് രവീന്ദ്രന്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 182 റെയ്ഞ്ച് ഓഫീസര്‍മാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
ഇടുക്കി : ജില്ലയില്‍ എക്സൈസ് സിഐമാരെ സ്ഥലം മാറ്റിയതിന് പിന്നാലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും കൂട്ട സ്ഥലംമാറ്റം. ഓണക്കാലത്തോടനുബന്ധിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടന്നുകൊണ്ടിരിക്കെയാണ് സ്ഥലം മാറ്റം. തൊടുപുഴ ഇന്‍സ്പെക്ടര്‍ ജയരാജിനെ കാര്ത്തിപ്പള്ളിക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ദേവികുളത്തുനിന്നും അമല്‍രാജിനെ ആലപ്പുഴയിലെ കുത്തിയതോട്ടിലേക്ക് മാറ്റി. ഇടുക്കിയില്‍ നിന്നും സെല്‍വരാജ് ടി.ആറിനെ കുമളിയിലേക്കും കട്ടപ്പനയില്‍ നിന്നും ദിവാകരന് റ്റി.വിയെ കോട്ടയത്തേക്കും മാറ്റി. അടിമാലി നാര്‍ക്കോട്ടിക് സെല്ലിലെ സജികുമാര്‍ വി.ആറിനെ കമ്പംമെട്ടിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ചിന്നാറില്‍ നിന്നും സുമേഷ് ഡിയെ ഇടുക്കിക്കും ബോഡിമെട്ടില്‍ നിന്നും ജനീഷ് എംഎസിനെ അടിമാലി എഇഎസിലേക്കും നിയമിച്ചു. കമ്പംമെട്ടില്‍ നിന്നും തോമസ് ജോസഫിനെ ബോഡിമെട്ടിലേക്കും കുമളിയില്‍ നിന്നും സജികുമാര്‍ കെ.എസിനെ ചിന്നാറിലേക്കുമാണ് മാറ്റിയിരിക്കുന്നത്. കുത്തിയതോട് ഇന്‍സ്പെക്ടര്‍ സുജിത്ത് കെപിയെ അടിമാലി റേഞ്ച് ഓഫീസറായി നിയമിച്ചു. ആലപ്പുഴയില്‍ നിന്നും ബിനു കെ.ബിയെ ദേവികുളം റെയിഞ്ച് ഓഫീസറാക്കി. കോട്ടയം പാമ്പാടി റെയ്ഞ്ച് ഓഫീസറായിരുന്ന സതീശന് കെ.ഡിയെ ഇടുക്കി റെയ്ഞ്ച് ഓഫീസറായി നിയമിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 182 റെയ്ഞ്ച് ഓഫീസര്‍മാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: