കോന്നി: ശമ്പളപരിഷ്ക്കരണം നടപ്പാക്കാത്തത് അപലപനീയമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.ടി.സുകുമാരന്‍. എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2014 ജൂലൈ 1മുതല്‍ സംസ്ഥാനജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ലഭിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാരിന്റെ നടപടി ധിക്കാരപരമാണ്. ഇതിനെതിരെ സംസ്ഥാന ജീവനക്കാരുടെ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യമാണ്.സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും പൊതുജനങ്ങളില്‍ ത്തെിക്കുന്നതിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ബോണസും ഉത്സവബത്തയും വെറും പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് അഡ്വ.കെ.ജി.മുരളീധരന് ഉണ്ണിത്താന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: