മലപ്പുറം: മമ്പാട് റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ റോഡ് സുരക്ഷാ സമിതി ഉടന്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഭാസ്കരന് അറിയിച്ചു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വരവിന്റെ ശതമാനാടിസ്ഥാനത്തിലുള്ള വേതന നിരക്ക് നല്‍കുന്നത് പൊതുഗതാഗത സംവിധാനത്തിന് യോജിച്ചതല്ല. തൊഴിലാളി സംഘടനകളും ബസ് ഉടമസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് തൊഴില്‍ നിയമപ്രകാരമുള്ള വേതന വ്യവസ്ഥ നടപ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കുന്നത് മത്സരഓട്ടങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവെക്കുന്നത്. ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്കി സര്‍വീസ് നടത്താത്തതാണ് ഇതിനു കാരണം. സമ്മര്‍ദമില്ലാതെ ബസ് ഓടിക്കാനുള്ള സാഹചര്യം നല്‍കുന്നത് വാഹനത്തിന്റെ പരിപാലന ചെലവ് കുറയ്ക്കാനും മൈലേജ് കൂട്ടാനും സഹായിക്കും. യാത്രക്കാരുടെ പരാതി മൂലം ഒരിക്കലും പോലീസ് സ്റ്റേഷന് കയറേണ്ടി വന്നിട്ടില്ല. ജനപിന്തുണയുള്ളത് കൊണ്ട് സര്‍വീസ് സന്തോഷകരമായി കൊണ്ടുപോകാന്‍ കഴിയുന്നു.
ബസ് സര്‍വീസില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. വരവിന്റെ ശതമാനതോതിലുള്ള വേതന വ്യവസ്ഥ അശാസ്ര്തീയവും നിലവിലുള്ള നിയമങ്ങള്‍ക്കെതിരുമാണ്. ഈ വേതന വ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം പൊതുഗതാഗത സംവിധാനം സുരക്ഷിതമാക്കാന്‍ കഴിയില്ല. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ പൊതുഗതാഗത സംവിധാനത്തിന് ഇത്തരത്തിലുള്ള വേതന വ്യവസ്ഥ നിലവിലില്ല. കളക്ഷന്റെ അടിസ്ഥാനത്തില്‍ വേതനം നല്കുമ്പോള് എത്ര പ്രവൃത്തി പരിചയമുള്ള ഡ്രൈവര്‍മാരായാലും ക്രമേണ അവര്‍ മോശം ഡ്രൈവറായി മാറും. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയില്ല. ഡ്രൈവര്‍മാര്‍ പാന്‍ പരാഗ് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതായും പരാതികളുണ്ട്. റിജനല് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് ജില്ലയില്‍ 25ഓളം ബസ് ഉടമകള്‍ ഡ്രൈവര്‍മാര്‍ക്ക് ശമ്പളം കൊടുത്ത് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് ഏഴിനോ എട്ടിനോ സര്‍വീസ് നിര്‍ത്തുന്ന വലിയ ബസിലെ ഡ്രൈവര്‍മാര്‍ക്ക് 850 രൂപയും കണ്ടക്ടര്‍മാര്‍ക്ക് 700 രൂപയും ക്ലീനര്‍ക്ക് 650 രൂപയും ദിവസ വേതനമായി നല്കുന്നു. മൂന്ന് ജോലിക്കാര്‍ മാത്രമേ വാഹനങ്ങളില്‍ ഉണ്ടാകാറുള്ളൂ. ഇത്രയും തുക ജീവനക്കാര്‍ക്ക് കൊടുത്താല്‍ ആവശ്യാനുസരണം ഡ്രൈവര്‍മാരെ കിട്ടാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലിക്ക് 700 രൂപയോളം ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ മറ്റ് ജോലികളുമായി താരതമ്യം ചെയ്യുമ്പോള്‍ 12 മണിക്കൂറിലധികം ജോലിസമയമുള്ള ഒരു ഡ്രൈവര്‍ 850 രൂപയ്ക്ക് ജോലി ചെയ്യാന്‍ സന്നദ്ധനാകുമ്പോള്‍ അത് അധിക വേതനമായി കണക്കാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബസ്സ് ഡ്രൈവര്‍മാരുടെ വേതനം പടിപടിയായി കളക്ഷന്‍ ബത്തയില്‍ നിന്നും ദിവസവേതനത്തിലേയ്ക്ക് മാറ്റേണ്ടതുണ്ട്. ഇതുകൊണ്ടുള്ള നേട്ടം ബസ്സ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെയാണ്. ഇത്തരം കാര്യങ്ങള്‍ സമിതി പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: