പാലക്കാട്: നഗരത്തിലെ ശോചനീയാവസ്ഥയിലായ പ്രധാനറോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടി.ബി റോഡ്, ജി.ബി റോഡ് തുടങ്ങിയ റോഡുകളാണ് അറ്റകുറ്റപ്പണികള്‍ നടത്തുക. മേലാമുറി തിരുപുരായിക്കല്‍ കോളനിയില്‍ നഗരസഭക്ക് അവകാശപ്പെട്ട 66 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കര്‍ക്കിടവാവിന്റെ ഭാഗമായി കല്‍പ്പാത്തിയടക്കമുള്ള ബലിതര്‍പ്പണക്കടവുകള്‍ നവീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
മേലാമുറി തിരുപുരായ്‌ക്കല്‍ കോളനിയിലെ കളിസ്ഥലത്തിനും പാര്‍ക്കിംഗിനുമായി മാറ്റിവെച്ച നഗരസഭയുടെ 66 സെന്റ് സ്ഥലത്തിന് സ്വകാര്യവ്യക്തിക്ക് അനുകൂലമായ കോടതി വിധി ശരിയല്ലെന്നും നഗരസഭയുടെ സ്ഥലം ആര്‍ക്കും വിട്ടുനല്‍കില്ലെന്നും ഹൈക്കോടതി വിധിയെ അവഗണിക്കുന്ന തരത്തിലുള്ള വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും നഗരസഭാ യോഗത്തില്‍ ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എന്‍.ശിവരാജന്‍ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെയുള്ള ലംഘനമാണിതെന്ന വാദം കൗണ്‍സില്‍ ഇത് അംഗീകരിച്ചു. ഇതു സംബന്ധിച്ച് മേല്‍ക്കോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു.
പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 8കോടി രൂപ എത്രയും വേഗം വാങ്ങിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനായി സര്‍വകക്ഷി സമിതി രൂപീകരിച്ച് മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനമായി. നടപ്പുവര്‍ഷത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ടെന്ററിന് കൗണ്‍സില്‍ അംഗീകാരം നല്‍കി.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.വി രാജേഷ് അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എം. സഹീദ, സി.കൃഷ്ണകുമാര്‍, മുസ്്‌ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി.എ അബ്ദുല്‍ അസീസ്, അബ്ദുല്‍ഖുദ്ദൂസ്, കെ.ഭവദാസ്, കുമാരി, എ.ഇ ഇസ്മയില്‍, വി.എ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: