ചെറുതോണി : ടിപ്പര്‍ ലോറികളുടെ സമയം തെറ്റിയുള്ള ഓട്ടം നിയന്ത്രിക്കാന്‍ ഹൈറേഞ്ചില്‍ അധികൃതര്‍ തയ്യാറാകുന്നില്ല. രാവിലെ 8.30 മുതല്‍ 10 വരെയും, വൈകുന്നേരം 3.30 മുതല്‍ 5 വരെയുമാണ് ടിപ്പര്‍ ലോറിക്കാര്‍ക്ക് നിരത്തില്‍ ഓടാന്‍ അനുമതിയില്ലാത്തത്. സമയം തെറ്റിച്ച് ഓടുന്ന ടിപ്പറുകള്‍ പ്രധാന ജംഗ്ഷനുകളില്‍ നില്ക്കുന്ന ട്രാഫിക് ഉദ്യോഗസ്ഥര്‍ കൈകാണിച്ചാലും നിര്‍ത്താതെ പോകുന്നു. ഇതിനെതിരെ തുടര്‍നടപടിയും ഉണ്ടാകുന്നില്ല. ഹൈറേഞ്ചില്‍ നല്ലൊരു ശതമാനം സ്കൂള്‍ കുട്ടികളും കാല് നടയായിട്ടാണ് സ്കൂളിലേക്ക് പോകുന്നത്. ടിപ്പറുകളുടെ സ്കൂള്‍ സമയത്തുള്ള മരണപ്പാച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാണ്. എത്രയും പെട്ടന്ന് ഇത്തരം ടിപ്പര്‍ ലോറികളുടെ വ്യവസ്ഥ തെറ്റിച്ചുള്ള ഓട്ടം നിര്ത്തിക്കണെന്നാണ് രക്ഷിതാക്കളുടെ
ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: