തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള അതീവ സുരക്ഷാ മേഖലയില്‍ മോഷണ പരമ്പര. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആറു കടകളിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ എത്താന്‍ രണ്ട് മണിക്കൂറോളം വൈകി. ഇത് വ്യാപാരികളുടെയും നാട്ടുകാരുടേയും പ്രതിഷേധത്തിനിടയാക്കി. ബിജെപി കൗണ്‍സിലര്‍മാരായ പി. അശോക് കുമാര്‍, രാജേന്ദ്രന് നായര്‍, ഉദയലക്ഷ്മി, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചു.വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മോഷണം പോയ പണത്തെ കുറിച്ച് കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഫിങ്കര്‍ പ്രിന്റ് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആര്യ ഭവന്, ബോഡി ഗാര്‍ഡ്, ബാഗ്പാലസ്, വാസുദേവവിലാസം ഫാര്‍മസി തുടങ്ങി മറ്റു രണ്ട് കടകളിലുമാണ് മോഷണം നടന്നത്.
ക്യാമറകളും തോക്കുധാരികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സൈനികര്‍, മറ്റ് ഹൈടെക് സുരക്ഷ സാമഗ്രികള്‍ എന്നിവ ഉണ്ടായിട്ടും മോഷണം നടന്നത് അതീവ ഗൗരവമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: