കൊല്ലം: വ്യാജറിക്രൂട്ട്മെന്റ് കേസില്‍ റണ്ട് അറബികളുള്‍പ്പെടെ മൂന്ന് പേര് അറസ്റ്റിലായി. സൗദിഅറേബ്യ സ്വദേശി അല്ഖദാനി മന്‍സൂര്‍, ജോര്‍ദാന്‍ സ്വദേശി ജിലാല്ഖബ, മുഖത്തല കുരാപ്പള്ളി സ്വദേശി ചെറിയാന് കുഞ്ഞുമോന് എന്നിവരാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ അനുമതിയില്ലാതെ റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ പിടിയിലായത്.
സൗദിയിലെ റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ റജി എന്ന കമ്പനിയുടെ സിഇഒ എന്ന് അവകാശപ്പെട്ടാണ് അല്ഖദാനി മന്‍സൂര്‍ റിക്രൂട്ട്മെന്റ് നടത്തിയത്. മറ്റ് രണ്ടുപേരും ഇതേ കമ്പനിയിലെ ഫോര്മാന്മാരാണെന്നാണ് അവകാശപ്പെടുന്നത്. ചെറിയാന് കുഞ്ഞുമോന്റെ ഉടമസ്ഥതയില്‍ മുഖത്തല കുരാപ്പള്ളി സെന്റ് ജൂഡ് സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്റര്‍വ്യൂ നടന്നത്. ഇരുപതോളം പേരാണ് ഇന്റര്‍വ്യൂവിനായി എത്തിയിരുന്നത്. അനധി#ികൃതമായി റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിസ എമിഗ്രേഷന്‍ ആക്ട്, ഫഓറിന് എമിഗ്രേഷന്‍ ആക്ട് എന്നിവ ലംഘിച്ചതിന് ഇവരുടെ പേരില്‍ കേസെടുത്തു. ടൂറിസ്റ്റ് മെഡിക്കല്‍ ട്രീറ്റ്മെന്റ് വിസയില്‍ ഭാരതത്തിലെത്തിയ ഇവര്‍ വിസ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് റിക്രൂട്ട്മെന്റിന് മുതിര്‍ന്നത്. യാത്രാരേഖകളും പാസ്പോര്‍ട്ടും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: