പെണ്‍കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി 2015 ജനുവരി 22 ന് പ്രധാനമന്ത്രിയുടെ സുകന്യ സമൃദ്ധി യോജന ആരംഭിച്ചു.
നാലുമാസത്തെ ചുരുങ്ങിയ കാലംകൊണ്ട് രാജ്യമെങ്ങുമുള്ള പോസ്റ്റ് ഓഫീസുകളില്‍ 43 ലക്ഷം സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകള്‍ തുറന്നു. ഈ അക്കൗണ്ടുകളില്‍ 562 കോടി രൂപ നിക്ഷേപിച്ചു.
ശാസ്ത്ര സാങ്കേതിക വിദ്യ
2014 സെപ്റ്റംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ ഉപഗ്രഹമെത്തിച്ചതോടെ ചൊവ്വയിലേക്ക്, ശൂന്യാകാശ പേടകം അയച്ച ആദ്യത്തെ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറി. ഉപഗ്രഹത്തിലെ അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും ചൊവ്വാ ഉപരിതല പ്രത്യേകതകളെക്കുറിച്ചും, ചൊവ്വാ അന്തരീക്ഷത്തെക്കുറിച്ചും വിലപ്പെട്ട വിവരങ്ങള്‍ പ്രദാനം ചെയ്യുന്നു. മാര്‍സ് കളര്‍ കാമറ ഉപയോഗിച്ചെടുത്ത ചിത്രങ്ങള്‍ ഉന്നത നിലവാരമുള്ളതായിരുന്നു.
വിജയകരമായ സാറ്റലൈറ്റ് പരീക്ഷണങ്ങള്‍: എല്‍.വി.എം. 3 -എക്സ് എന്ന പേരിലുള്ള ഇന്ത്യയുടെ ഫ്യൂച്ചര്‍ ഹെവി ലിഫ്റ്റ് വെഹിക്കിള്‍ ജി.എസ്.എല്‍.വി. എം. കെ – 3 2014 ഡിസംബര്‍ 18 ന് വിക്ഷേപിച്ചു. ഹുദ്ഹുദ്, നിലോഫര്‍ ചുഴലിക്കാറ്റുകള്‍ മുന്‍കൂട്ടിയറിഞ്ഞ് വേണ്ട മുന്‍കരുതലുകളെടുക്കാന്‍ സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: