കൊച്ചി: ലോക ഓര്‍ത്തോപീഡിക് ദിനാചരണത്തോടനുബന്ധിച്ച് ലേക്ക്ഷോര്‍ ആശുപത്രി ഫൂട്ട് ആന്‍ഡ് ആങ്കിള്‍ ക്യാമ്പ് ഓഗസ്റ്റ് 4 മുതല്‍ 8 വരെ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷനും എക്സ്റേ പരിശോധനയ്ക്ക് 50 ശതമാനം ഡിസ്കൗണ്ടും നല്‍കുമെന്ന് എം.ഡി ഡോ. ഫിലിപ്പ് അഗസ്റ്റിന് അറിയിച്ചു.
ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പാദത്തിന്റെയും കണങ്കാലിന്റെയും വേദനയ്ക്കും രൂപവൈകല്യത്തിനും പരിഹാരമായാണ് അസ്ഥിരോഗ വിഭാഗത്തിനു കീഴില്‍ ഫൂട്ട് & ആങ്കിള്‍ ക്ലിനിക്ക് ആരംഭിച്ചത്.പാദത്തിന്റെയും വിരലുകളുടെയും കണങ്കാലിന്റെയും മറ്റും രൂപവൈകല്യങ്ങള്‍, ഉപ്പൂറ്റി വേദന തുടങ്ങി കണങ്കാല് മാറ്റി വയ്ക്കല്‍ ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങളുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഓഗസ്റ്റ് നാലിനു മുന്‍പ് 0484 2772000/ 9961630000 എന്നീ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: