കൊച്ചി: എറണാകുളം കരയോഗം, സംസ്ഥാന സിബിഎസ്ഇ സ്ക്കൂള് ആന്റ് മാനേജ്മെന്റ് അസോസിയേഷന്, മഹാകവി കാളിദാസ സംസ്ക്കാരിക വേദി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ടിഡിഎംഹാളില്‍ ‘ജനങ്ങളുടെ രാഷ്ട്രപതിക്ക് പ്രണാമം’ എന്ന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ അഞ്ച് സിബിഎസ്ഇ സ്ക്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത്. ഗാന്ധിജിയുടെ പ്രിയപ്പെട്ട ‘രഘുപതി രാഘവ രാജാറാം..’ എന്ന ഭജനയുമായാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് ഭദ്രദീപം കൊളുത്തി. എംഇടി പബ്ലിക്ക് സ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
സര്‍വ്വമത പ്രാര്‍ത്ഥനയുടെ ഭാഗമായി ഭഗവത്ഗീത, ബൈബിള്‍, ഖുറാന് പാരായണവും നടത്തി.
ഡോ.എ.പി.ജെ.അബ്ദുള്‍ കലാം രചിച്ച് പരിഭാഷപെടുത്തിയ പ്രാര്‍ത്ഥനാ ഗാനം വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ‘ദൈവമേ ഞങ്ങളുടെ ജീവിതത്തിലും അറിവിന്റെ ദീപം കൊളുത്തു’ എന്ന പ്രാര്‍ത്ഥനാ ഗാനം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പുതുപ്രകാശം നല്‍കുമെന്ന് കേരള സിബിഎസ്ഇ സ്ക്കൂള് ആന്റ് മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി ഡോ.ഇന്ദിര രാജന് പറഞ്ഞു. പെരുമ്പാവൂര്‍ എംഇറ്റി പബ്ലിക്ക്് സ്ക്കൂള്, ഭാരതീയ വിദ്യാഭവന്, ടോക്ക് എച്ച് പബ്ളിക്ക് സ്ക്കൂള്, ഇടപ്പള്ളി അല്‍ അമീന് സ്ക്കൂള്, ഗ്രീറ്റ്സ് പബ്ലിക്ക്് സ്ക്കൂള് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തുത്. ഡോ.എ.പി.ജെ.അബ്ദുള്‍ കലാമുമായി സംവദിക്കാന്‍ സാധിച്ച ധന്യമുഹൂര്‍ത്തത്തെ എം.ഇ.ടി പബ്ലിക്ക് സ്ക്കൂളിലെ സ്റ്റുഡന്റ് കേഡറ്റ് യദുശ്രീ.കെ.എസ് അനുസ്മരിച്ചു.സ്വപ്നം കാണാനും സ്വപ്നങ്ങള്‍ കൈയ്യെത്തി പിടിക്കാനും പ്രചോദനം നല്കിയ കലാമിന്റെ വാക്കുകള്‍ എന്നും ഓര്‍മ്മിക്കണമെന്നും യദുശ്രീ പറഞ്ഞു.
തുടര്‍ന്ന് വ്യക്തിയെക്കാള്‍ വലുതാണ് രാഷ്ട്രം എന്ന കലാമിന്റെ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് സദാ സന്നദ്ധരായിരിക്കും എന്ന പ്രതിജ്ഞാവാചകം ഡോ.ഇന്ദിര രാജന് കുട്ടികള്‍ക്ക് ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ കലാമിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ എറണാകുളം കരയോഗം പ്രസിഡന്റ് കെ.പി.കെ.മേനോന്, സി.ബി.എസ്.ഇ സ്ക്കൂള് ആന്റ് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിംഖാന്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ബി.ജെ.പി.ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സാഹിത്യകാരന് കെ.എല്‍.മോഹന വര്‍മ്മ, വി.രാമന്‍കുട്ടി, ഡോ.കെ.വര്‍ഗ്ഗീസ്, എബ്രഹാം തോമസ്, സി.ജി.രാജഗോപാല്‍, സി.ഐ.സി.സി ജയചന്ദ്രന്, കെ.വി.പി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: