കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാണിജ്യമേളയായ ഗ്രാന്റ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലും കോ-ഓപ്ടെക്സും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ധാരണയായി. ഓണക്കാലത്തുംഷോപ്പിംഗ് സീസണ് കാലയളവിലും ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ജികെഎസ്എഫ് ബ്രാന്റിന്റെ പ്രചരണം തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോ-ഓപ്ടെക്സ് നടത്തും.
കോ-ഓപ്ടെക്സിന്റെ ജൈവവസ്ത്ര ഉത്പന്നമായ ഓര്‍ഗാനിക് കോട്ടണ്‍ സാരി കേരളത്തിലെ കോ-ഓപ്ടെക്സ് ഷോറൂമുകളിലൂടെ ലഭ്യമാകും. രാസവളങ്ങളും, കീടനാശിനികളുമുപയോഗിക്കാത്ത ചെടികളില്‍ നിന്നുള്ള പരുത്തിയാണ് ഈ ജൈവ ഉത്പന്ന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കോയമ്പത്തൂര്‍ ജില്ലയിലെ വടമ്പച്ചേരി എന്ന പ്രദേശത്തെ അതിവിദഗ്ധരായ നെയ്ത്തുകാരുടെ കൈകളിലൂടെയാണ് ഈ ഉത്പന്നം നിര്‍മ്മിക്കപ്പെടുന്നത്. രാസവസ്തുക്കളുപയോഗിച്ചുള്ള ചായങ്ങള്‍ക്ക് പകരം ചെടികളുടെ പൂവ്, ഇല, കായ, വിത്ത് എന്നിവയില്‍ നിന്നുള്ള പ്രകൃതിജന്യമായ നിറങ്ങളിലൂടെയാണ് ഇവയ്ക്ക് ചായം പകരുന്നത്.
ഓണക്കാലത്ത് ജൂലൈ 30 മുതല്‍ ആഗസ്റ്റ് 31 വരെയും ജികെഎസ്എഫ് ഫെസ്റ്റിവല്‍ കാലയളവിലും കോ-ഓപ്ടെക്സ് ഉത്പന്നങ്ങള്‍ക്ക് 30% വിലക്കിഴിവും മറ്റു പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തും. ഓര്‍ഗാനിക് സാരി പുറത്തിറക്കിയ ചടങ്ങില്‍ ജി.കെഎസ്എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വി വിജയന് സ്വാഗതമാശംസിച്ചു. കോ-ഓപ്ടെക്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എന്‍. വെങ്കിടേഷ് ഉദ്ഘാടനം ചെയ്തു. കോ-ഓപ്ടെക്സ് പുറത്തിറക്കിയ ഓര്‍ഗാനിക് കോട്ടണ്‍ സാരി എറണാകുളം പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഗീതാകുമാരി ഏറ്റുവാങ്ങി. ചടങ്ങില്‍ കേരള മിനറല്‍സ് ആന്റ ്മെറ്റല്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്ജ് ആശംസ അര്‍പ്പിച്ചു. കോ-ഓപ്ടെക്സ് റീജിയണല്‍ മാനേജര്‍ സുരേഷ്കുമാര്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: