പിറവം: രാമമംഗലം ഗ്രാമപഞ്ചായത്ത് കാര്യാലയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. കാര്യാലയസമുച്ചയത്തിലെ കോണ്ഫറന്സ്ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ.ബാബു നിര്‍വഹിച്ചു.
റവന്യു വകുപ്പിന്റെ കീഴിലായിരുന്ന 9സെന്റ്സ്ഥലത്ത് ഒന്നേ കാല്കോടിരൂപ ചെലവില്‍ 7800 ച.അടി വിസ്തൃതിയുള്ള മന്ദിരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1904ല്‍ നിര്‍മ്മിച്ച പാണ്ടികശാല മന്ദിരത്തിലായിരുന്നു പ ഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. ആസ്ഥലം പൊളിച്ച് മാറ്റിയാണ് പുതിയ മന്ദിരം നിര് മ്മിച്ചിരിക്കുന്നത്.
രാമമംഗലം എല്‍പി സ്കൂള്‍ മൈതാനിയില്‍ നടന്ന യോഗത്തില്‍ മന്ത്രി അഡ്വ. അനൂപ്ജേ ക്കബ്ബ് അദ്ധ്യക്ഷതവഹിച്ചു. മുന്‍ കാല പ്രസിഡന്റുമാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ഫോട്ടോ അനാച്ഛാദ നം ജോസഫ്വാഴയ്ക്കന് എം എല്‍എ നിര്‍വഹിച്ചു. പൗരാവകാശരേഖ സമര്‍പ്പണം വി.പി.സജീന്ദ്രന്എംഎല്എയും കുടുംബ ശ്രീ ഹെല്‍പ്പ്ഡെസ്ക് ഉദ്ഘാട നം ജില്ലാപഞ്ചാത്ത് പ്രസിഡന്റ് അഡ്വ.എല്‍ദോസ്കുന്നപ്പിള്ളി യും നിര്‍വഹിച്ചു.
ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ്, പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.കെ.ജേക്കബ്ബ്, മണീട് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് നിബുകുര്യാക്കോസ്, രാമമംഗലം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷോബി എബ്രഹാം, വാര്‍ഡ് മെമ്പര്‍ വത്സലശശി എന്നിവര്‍ സംസാരിച്ചു. രാമമംഗലം ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍ സ്വാഗതവും സെക്രട്ടറി കെ.ജി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: