ആലുവ: ആലുവ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പുതിയ പേ വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് അന്‍വര്‍സാദത്ത് എംഎല്‍എ അറിയിച്ചു. ആയുര്‍വേദ ആശുപത്രിയും നഗരസഭയും തോട്ടയ്ക്കാട്ടുകര എന്‍എസ്എസ് കരയോഗവും ചേര്‍ന്ന് സഘടിപ്പിച്ച ആയുര്‍വേദ ക്യാമ്പും പ്രതിരോധ മരുന്ന് കിറ്റ് വിതരണവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എ ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക.
നിശ്ചിത വാടക നല്കി ആയര്‍വേദ ചികിത്സ നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ഏഴ് മുറികള്‍ പ്രത്യേകമായുണ്ടാകും. കെട്ടിട നിര്‍മ്മാണത്തിനുളള ടെണ്ടര്‍ നടപടികള്‍ താമസിയാതെ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.നിലവില്‍ 20 കിടക്കകളാണ് ഇവിടെയുളളത്. 200 ലേറെ പേര് നിത്യേന ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്മാന് എം.ടി.ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ലിസി എബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.പി.സൈമണ്‍, സി.ഓമന, നഗരസഭാംഗംമനോജ്.ജി.കൃഷ്ണന്, ഡോ.ലൗലി മാത്യൂ,ഡോ.പി.കെ.ലതിക, കരയോഗം പ്രസിഡണ്ട് ശ്രീധര്‍ പൊതുവാള്, സെക്രട്ടറി ബേബി കരുവേലില്‍, മഞ്ജു ഹരിദാസ്, മീനാകുമാരി, കെ.അജിത്, സുരേന്ദ്രനാഥന്നായര്, ഏ.എസ്.മോഹനന്,മായാപത്മനാഭന്, ഡോ.ബിന്ദു.എന്‍.ലാല്‍, ഡോ.ഷേയ്ക്ക് അന്വര്എന്നിവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: