കളമശ്ശേരി: ഏലൂരിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നെന്ന് മനസ്സിലാക്കിയിട്ടും നടപടിയെടുക്കാന്‍ നഗരസഭ സെക്രട്ടറിയും മുനിസിപ്പല്‍ എന്‍ജിനീയറും മടികാട്ടുന്നതില് ദുരൂഹതയുണ്ടെന്ന് ഒരു കൂട്ടം കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
ഏലൂര്‍ മഞ്ഞുമ്മലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് ഹോസ്പിറ്റലിലും ഏലൂര്‍ പുത്തലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് സ്കൂളിലും, മഞ്ഞുമ്മല്‍ സ്കൂളിലും, എം.ഇ.എസ് ഫാക്ടിന്റെ സ്ഥലത്ത് കെട്ടിപ്പൊക്കിയ കെട്ടിടങ്ങളും ഇവയ്ക്കൊന്നും ഏലൂര്‍ നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു വിധ അനുമതികളും നല്‍കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി മേല്‍പ്പറഞ്ഞ കെട്ടിടങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും പല കൗണ്‍സില്‍ യോഗങ്ങളിലും കൗണ്‍സിലര്‍മാര്‍ ഇതേപ്പറ്റി ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കുകയാണ്.
മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് ഈ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് വിവരം. ഇതിനെതിരെ നടപടിയെടുത്ത തങ്ങളുടെ ജോലി തന്നെ നഷ്ടപ്പെടുമെന്ന് ജീവനക്കാര്‍ ഭയക്കുന്നു. എന്നാല്‍ മറിച്ച് കളമശ്ശേരിയിലും ഭൂമി കൈയ്യേറ്റവും അനധികൃത കെട്ടിടനിര്‍മ്മാണവും ധാരളമായി നടന്നിട്ടും നഗരസഭ ചെയര്മാന് അടക്കമുള്ളവര്‍ നടപടി എടുക്കുന്നില്ല. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കളമശ്ശേരിയില്‍ മിക്ക ഹോട്ടലുകളും, കടകളും റോഡിലേക്ക് തള്ളി നില്ക്കുന്ന നിലയില്‍ പണിതിട്ടും ഇവയൊന്നും കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍.
തീര സംരക്ഷണ നിയമം പോലും പാലിക്കാതെ കളമശ്ശേരി പുത്തലത്ത് കടവിന് സമീപം ധാരാളം കെട്ടിടങ്ങളും ഫഌറ്റുകളും പണിതുയര്‍ത്തുകയാണ്. കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ നടത്തിയ കെട്ടിട നിര്‍മ്മാണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും മുനിസിപ്പല്‍ എന്‍ജിനീയര്‍ മടിക്കുകയാണ്.
കളമശ്ശേരി സീപ്പോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡ്, പല കേന്ദ്ര സര്‍ക്കാര്‍ കമ്പനികളുടെയും സ്ഥലങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പല ഉന്നതരും കൈക്കലാക്കി കഴിഞ്ഞു. ഈ രാഷ്ട്രീയ ലോബികള്‍ക്കെതിരെ പരാതി നല്കിയ പലരെയും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹാത്തോടെ അക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പോലീസുകാര്‍ അടക്കമുള്ളവരും നടപടി എടുക്കാന്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: