ഏദന്‍: സൗദി സഖ്യം യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ധാരാളം പേര്‍ തിങ്ങി പാര്‍ക്കുന്ന യെമനിലെ തെയ്‌സ് നഗരത്തിലാണ് സൗദി വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയോടെ തെക്കന്‍ തുറമുഖ നഗരമായ ഏദനില്‍ നിന്ന് ഹൗതി വിമതരെ തുരത്തിയ സൗദി സഖ്യം ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും പ്രതിരോധം ശക്തിപ്പെടുത്തുകയാണ്.
മാര്‍ച്ച് മുതല്‍ ആരംഭിച്ച യുദ്ധത്തോടെ ഭക്ഷ്യവസ്തുക്കളുടെ അഭാവം നേരിടുന്ന യെമനിലെ തെക്കന്‍ പ്രവിശ്യകളിലേക്ക് യു.എന്നിന്റെ അടിയന്തര സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.
വ്യോമാക്രമണം നാശം ലവിതച്ച യെമനില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത ഏറെയാണ്.
















