തിരുവനന്തപുരം: ജനനേതാക്കളെ കായികമായി ആക്രമിക്കുന്നതുള്‍പ്പെടെയുള്ള പ്രാകൃത സമരമുറകളില്‍ നിന്ന് സിപിഎം പിന്മാറണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് ആവശ്യപ്പെട്ടു. ബാലരാമപുരത്ത് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരെ ചെരുപ്പെറിഞ്ഞതിന് പാര്‍ട്ടി മാപ്പുപറയണം.
ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ അടിമുടി പാളി. ഇതിന്റെയെല്ലാം അമര്‍ഷവും നൈരാശ്യവും പ്രകടിപ്പിക്കാന്‍ പ്രാകൃത സമരമുറകള്‍ തെരുവില്‍ തുടരുന്ന പക്ഷം പാര്‍ട്ടിക്ക് കൂടുതല്‍ വലിയ ഭവിഷ്യത്തുകളെ അഭിമുഖീകരിക്കേണ്ടിവരും. പോലീസിന്റെ സംയമനപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ബാലരാമപുരത്തുണ്ടായ അതിക്രമം ദുരന്തമായി മാറുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: