കൊച്ചി: നമ്മുടെ കര്‍മ്മഫലങ്ങളാണ് ആത്മസ്വരൂപിയെ മറന്നു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നു ഭാഗവതാചാര്യന്‍ കുനം പിള്ളി ശ്രീരാം നമ്പൂതിരി പറഞ്ഞു. എളംകുളം ജ്ഞാനയജ്ഞ സമിതിയുടെ ആഭിമുഖ്യത്തില്‍ കടവന്ത്ര വിനായക കല്യാണ മണ്ഡപത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത ദ്വാദശാചാര്യ തത്വസമീക്ഷാ സത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഗുണങ്ങളില്‍ നിന്നാണ് നമ്മിലെ അഹങ്കാരം ഉണ്ടാകുന്നത്.
തമോഗുണത്തില്‍ തന്മാത്രകളും രജോഗുണത്തില്‍ നിന്നും ഇന്ദ്രിയങ്ങളും സത്വഗുണത്തില്‍ ഇന്ദ്രിയങ്ങള്‍ക്കുള്ള ദേവതമാരും സ്ഥിതി ചെയ്യുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ദുഖം വരുന്ന സമയത്ത് മാത്രമാണ് നാം ആത്മസ്വരൂപിയെ സ്മരിക്കുന്നത്. നമുക്കേവര്‍ക്കും ഉണ്ടാവലും, നിലനില്പും, ഇല്ലാതാകലും ആയ അവസ്ഥയുണ്ടാകും എന്നു എപ്പോഴും ഓര്‍ക്കണം. ഭക്തിയോഗത്തിലൂടെ മാത്രമേ നമുക്കു ഏക ചൈതന്യമായി പൂര്‍ണ്ണമായും നശിക്കാത്ത അവസ്ഥയിലുള്ള ഈശ്വരനില്‍ എത്തുവാന്‍ സാധിക്കുകയുള്ളു. ഞാനെന്ന ഭാവം വരുമ്പോഴാണ് ലോകത്തില്‍ ഏതിനേയും വേറെ വേറെയായി കാണേണ്ടിവരുന്നത്.
മനസ്സിന്റെ ചാഞ്ചാട്ടം കൊണ്ട് നമുക്കു ഒരു കാര്യത്തിലും സ്ഥിരതയുണ്ടാകുന്നില്ല. പലതായിരിക്കുമ്പോഴും ഒന്നായിതന്നെയാണിരിക്കുന്നത് എന്ന് ഈശ്വരന് വിവിധ ഉപാധിയിലൂടെ കാണിച്ചു തരുന്നുണ്ടെങ്കിലും നമുക്കു അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു എന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ചിത്ത ശുദ്ധിക്കായിട്ടാണ് മന്ത്രങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. വിഷയസ്മരണകളില്ലാതെ ഇരിക്കുവാന് എപ്പോഴും മനസ്സിനെ ശുദ്ധമാക്കി സദാ ഈശ്വരസ്മരണയില് മുഴുകുവാനായിശ്രമിക്കണമെന്ന് പാലക്കാട് നല്ലേപ്പിള്ളി നാരായണാലയം മഠാധിപതി സ്വാമി സിന്മയാനന്ദജി പറഞ്ഞു.
ഏതു പദാര്‍ത്ഥവും ഭക്തിഭാവത്തോടുകൂടി ഈശ്വരന് സമര്‍പ്പിച്ചാല്‍ മാത്രമേ അതു ഈശ്വരന് സ്വീകരിക്കുകയുള്ളൂ. ബാഹ്യമായ വേഷങ്ങളെനോക്കാതെ ആന്തരീകമായ ചിന്തയിലധിഷ്ഠിതമായി ജീവിച്ചാല്‍ ഈശ്വരന് നമുക്കു നേര്വഴികാണിച്ചുതരും. വ്യാഴാഴ്ച ഇരളിയൂര്‍ അരുണന് നമ്പൂതിരി, എ.കെ.ബാലകൃഷ്ണ പിഷാരടി എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: