കൊച്ചി: സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വധഭീഷണിവരെ ഉണ്ടായിട്ടുണ്ടെന്ന് വനിതാ കൗണ്‍സിലര്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന കഴിഞ്ഞ ദിവസം വനിതാ കൗണ്‍സിലര്‍മാരെ ആദരിച്ച ചടങ്ങിലാണ് സ്വാനുഭവം ഇവര്‍ തുറന്നടിച്ചത്. കടലോരപ്രദേശം കൂടി ഭാഗമായി പശ്ചിമകൊച്ചിയിലെ അനവധി കോളനികളുള്ള ഡിവിഷനിലെ പ്രഗത്ഭ കൗണ്‍സിലറാണ് ഞെട്ടിക്കുന്ന ഈ വിവരം വികാരപരമായി പങ്കുവെച്ചത്. പാര്ട്ടിയെക്കാളും താന്‍ വളര്ന്നുപോയോയെന്ന ആശങ്കയിലാണ് ഈ വധ ഭീഷണിയെന്ന് അവര്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി എത്തിനോക്കാനാവാതിരുന്ന ഡിവിഷനാണ് പാര്‍ട്ടി ഇവരിലൂടെ പിടിച്ചെടുത്തത്. പാര്‍ട്ടി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇവരെ നിര്‍ബന്ധിച്ചാണു നിര്‍ത്തിയത്. വിജയിച്ചതോടെ തന്നെ പാര്‍ട്ടി ഞെട്ടി. ഉശിരന്‍ പ്രകടനമാണ് ഇവര്‍ ഡിവിഷനില്‍ കാഴ്ചവെച്ചതെന്നു പറയപ്പെടുന്നു.
കോളനിക്കാരുടെ പല ദുരിതങ്ങള്‍ക്കും അറുതിവരുത്തി. വര്‍ഷങ്ങളായി ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ജീവിതം തന്നെ പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങള്‍ക്കാണ് ഇവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത്. ഇതോടുകൂടി പാര്ട്ടിയെക്കാളും വളരുകയാണ് ഇവരെന്ന ഉത്കണ്ഠ പാര്ട്ടിക്കുണ്ടായതോടെ പലതരത്തിലും പാരവെപ്പായി. ഒടുക്കം വധഭീഷണിയും. ഇതിനിടയിലാണ് മികച്ച സാമൂഹ്യപ്രവര്‍ത്തകയായി ഒരു സംഘടന ഇവരെ തെരഞ്ഞെടുത്തത്. ദല്‍ഹിയിലാണ് അവാര്‍ഡുദാനം സംഘടിപ്പിച്ചിരുന്നത്. പക്ഷേ അവിടെപ്പോയി അവാര്‍ഡ് വാങ്ങാന്‍ പാര്‍ട്ടി സമ്മതിച്ചില്ല. ഒടുവില്‍ സംഘടന അവാര്‍ഡ് നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: