കൊച്ചി: കേരള സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. ബിഎംഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയായ സര്‍ക്കാരിന് കെഎസ്ആര്‍ടിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലും നല്ല രീതിയില്‍ നടത്തുന്നതിനോ സാധിക്കുന്നില്ല. ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗത തൊഴില്‍ മേഖലകള്‍ പ്രതിസന്ധിയിലാണ്. ഇതിനെതിരെ സംസ്ഥാനത്തുടനീളം പഞ്ചായത്ത് തല പദയാത്രകളും സായാഹ്ന ധര്‍ണകളും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എസ്.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്, ജില്ലാ സെക്രട്ടറി കെ.വി.മധുകുമാര്‍, ജില്ലാ ഭാരവാഹികളായ എ.ഡി.ഉണ്ണികൃഷ്ണന്, ടി.എ. വേണുഗോപാല്‍, കെ.കെ.വിജയന്, ധനീഷ് നീറിക്കോട്, അഡ്വ.കെ.സി.മുരളീധരന്, പി.എസ്.വേണുഗോപാല്‍, കെ.എസ്.അനില്‍ കുമാര്‍, കെ.പി.പ്രഭാകരന്, സതി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: