ചാത്തന്നൂര്‍: ദേശീയപാതയോരത്ത് കൊട്ടിയം ടൗണില്‍ രണ്ടു ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചു നല്കിയ അഡീഷണല്‍ തഹസീല്‍ദാരുടെ നടപടി വിവാദമാകുന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ പെട്ട കൊട്ടിയം ഗ്രൗണ്ട് എന്നറിയപ്പെടുന്ന പൊതു കളിസ്ഥലമാണ് 2014 ഡിസംബര്‍ 20ന് പുന്നത്തല ചേരിയില്‍ ഓലിക്കര മേടയില്‍ കൊല്ലം റോമന്‍ കത്തോലിക്ക മിഷന് ബിഷപ്പ് റവ:ഡോ. അലോഷ്യസ് ബെന്‍സിഗര്‍ പേര്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം പതിച്ചു നല്‍കിയത്.
ആദിച്ചനല്ലൂര്‍ വില്ലേജില്‍ ടി 3608 എന്ന തണ്ടപേരില്‍ 9231/12/സി11 എന്ന ഉത്തരവില്‍ 2012 ആഗസ്റ്റ് 20ന് ഇത് പുറമ്പോക്കാക്കി ഉത്തരവ് നല്കിയിട്ടുള്ളതാണ്. ഈ ഉത്തരവ് മറികടന്നുകൊണ്ടാണ് ചീഫ് സര്‍വേയര്‍ വിപിന്‍ ലൂക്കോസ് അഡീഷണല്‍ തഹസീല്‍ദാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഒരു രേഖ പോലും ഹാജരാക്കാതെ കൊല്ലം ബിഷപ്പിന്റ പേരിലാക്കിയതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയതും കരം ഒടുക്കിയതും.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അധികാരികളുടെ ഒത്താശയോടെയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ ബിഷപ്പ് ഈ വസ്തു കെട്ടിയടയ്ക്കാനുള്ള ശ്രമത്തിലാണ്.
ആദിച്ചനല്ലൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് ഒരേ പോലെ ആശ്രയിക്കാവുന്ന കളിസ്ഥലമാണിത്. വര്‍ഷങ്ങളായി ഏക്കറുകണക്കിന് ഭൂമി പുറമ്പോക്കില്‍ കിടന്നിട്ടും പഞ്ചായത്ത് നാളിതുവരെ യാതൊരുവിധ വികസന പ്രവര്‍ത്തനവും ഇവിടെ നടത്താത്തതാണ് ഭൂമി നഷ്ടപ്പെടാനിടയാക്കിയത്. ഇവിടെ സ്വകാര്യ ബസ്സ്റ്റാന്റോ സ്റ്റേഡിയമോ നിര്‍മ്മിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
വര്‍ഷങ്ങളായി പുറമ്പോക്കില്‍ കിടന്ന ഭൂമി കഴിഞ്ഞ വര്‍ഷം പുറമ്പോക്ക് ഭൂമിയാണ് എന്ന ഉത്തരവ് റദ്ദാക്കി ബിഷപ്പിന് പതിച്ചുകൊടുക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് അനേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കൊല്ലത്ത് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ വൈ. നവാസ് ഈ ഗ്രൗണ്ടില്‍ സ്റ്റേഡിയമോ ബസ്സ്റ്റാന്റോ നിര്മ്മിക്കണമെന്നുകാണിച്ചുകൊണ്ട് പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് നല്കിയ വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിന്മേലാണ് ഭൂമി കൊല്ലം ബിഷപ്പിന് പതിച്ചുകൊടുത്തതായി വ്യക്തമായത്.
പരിസരവാസികളും ആദിച്ചനല്ലൂര്‍, മയ്യനാട്, കണ്ണനല്ലൂര്‍ പാഞ്ചായത്തുകളിലെ കായികതാരങ്ങളും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും പ്രാക്ടീസ് ചെയ്യുന്നത് ഇവിടെയാണ്. നിരവധി ടൂര്‍ണമെന്റുകളും വര്‍ഷാവര്‍ഷം ഇവിടെ നടക്കാറുണ്ട്. സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ഗജവീരന്മാരെ അണിനിരത്തി ഗജമേള നടത്തുന്നതും ഇവിടെയാണ്. നിരവധി എക്സിബിഷനുകള്‍ നടക്കുന്നതും ഇവിടെയാണ്. അതുകൊണ്ട് തന്നെ ഗ്രൗണ്ട് പതിച്ചുകൊടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, റവന്യുമന്ത്രി, പ്രതിപക്ഷ നേതാവ് മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി പ്രമാണം റദു ചെയ്യണം എന്ന് ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ് നാട്ടുകാരും വ്യാപാരിവ്യവസായികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: