കൊച്ചി: ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചി മഹാനഗരത്തില്‍ ശ്രീകൃഷ്ണജയന്തി മഹോത്സവത്തിനായി ആലോചനായോഗം 23 ന് വൈകിട്ട് 6 മണിക്ക് എറണാകുളം ഭാരത് ടൂറിസ്റ്റ്ഹോമില്‍ നടക്കും. ബാലഗോകുലങ്ങള്‍ തോറും പതാകദിനം, ഗോപൂജാ ആഘോഷങ്ങള്‍, കുട്ടികളുടെ ‘ശ്യാമ’ ചിത്രരചനാ മത്സരങ്ങള്‍, ശ്രീകൃഷ്ണഭക്തിഗാനമത്സരം, ‘കൃഷ്ണഗീതി’ എന്നിവക്ക് പുറമെ ഗൃഹങ്ങളിലേക്ക് ഗീതാസന്ദേശം, കൊടകരയില്‍ ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന് ‘കണ്ണന് ഒരു കാണിക്കാ’ സമര്‍പ്പണ സൗകര്യം എന്നിവയെക്കുറിച്ച് തീരുമാനമുണ്ടാകും. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് മുഖ്യപ്രഭാഷണവും എം.വിപിന്‍, ബാലഗോകുലം ജില്ല കാര്യദര്‍ശി സ്വാഗതവും ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് യോഗത്തില്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: