645. സാവിത്രീഃ – സവിതാവിനെ സൂര്യനെ സംബന്ധിച്ചവള്‍ എന്നു പദാര്‍ത്ഥം. പരാശക്തിയായ ഭഗവതി സൂര്യനു പ്രകാശം കൊടുത്തവളാകയാല്‍ സാവിത്രി എന്നു പേരുണ്ടായി എന്ന് ഒരു വ്യാഖ്യാനം. ജഗത്തിനെ പ്രസവിച്ചവളാകയാല്‍ സാവിത്രി എന്നും അഭിപ്രായം.
”സവിതൃപ്രകാശകരണാത്സാവിത്രീതൃദിധാ ഭവേത്
ജഗതഃ പ്രസവിത്രീതി ഹേതുനാനേന വാചിച” എന്നു ഭരദ്വാജസ്മൃതി
ഗായത്രിയും സാവിത്രിയും സൂര്യനെ സ്തുതിക്കുന്ന രണ്ടു മന്ത്ര ദേവതമാരാണെന്നും അഭിപ്രായമുണ്ട്.
646. ശ്വേതവര്‍ണാഃ – വെളുത്തനിറമുള്ളവള്‍. സാവിത്രിയെ സൂര്യപ്രകാശത്തിന്റെ നിറമുള്ളവളായാണ് തന്ത്രശാസ്ത്രം അവതരിപ്പിക്കുന്നത്.
… തുടരും
















