ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ പഞ്ചാബ് സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ടോട്ട സിങ്ങിന് യുഎസില്‍ ചെരുപ്പേറ്. മന്ത്രിക്കെതിരെയും മറ്റ് അകാലിദള്‍ നേതാക്കള്‍ക്ക് നേരേയും കല്ലും ചെരുപ്പും അമേരിക്കയിലെ സിഖ് വംശജര്‍ എറിയുകയായിരുന്നു.
പഞ്ചാബ് സര്‍ക്കാരിലെ വിദേശകാര്യ മന്ത്രാലയവും അകാലിദള്‍ നേതാക്കളും ചേര്‍ന്ന് റിച്ച്‌മോന്‍ഡ് ഹില്ലില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായെത്തിയ മന്ത്രിക്കുനേരെയാണ് ചെറുപ്പേറുണ്ടായത്.
1990 കാലഘട്ടത്തിലെ ആഭ്യന്തര കലാപത്തില്‍ സിഖ്കാരെ കൂട്ടക്കൊല ചെയ്ത പോലീസുകാരെ ശിക്ഷിക്കാന്‍ തയ്യാറാകാത്ത ശിരോമണി അകാലി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണ് കല്ലേറില്‍ കലാശിച്ചത്. അകാലി നേതാക്കളെ അമേരിക്കയിലെ സിഖ് വംശജരെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും സംഘടനാ നേതാവ് ഹിമത് സിങ് പറഞ്ഞു.
പരിപാടി സംഘടിപ്പിച്ചിരുന്ന സ്ഥലത്തേയ്‌ക്ക് നൂറോളം സിഖുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പരിപാടി നടക്കുന്ന വേദി വളഞ്ഞ പ്രതിഷേധക്കാര്‍ ഷൂസൂം കല്ലുമുപയോഗിച്ച് മന്ത്രിയേയും മറ്റ് നേതാക്കളെയും ആക്രമിച്ചു.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
















