Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്മയമിഷന്റെ പിറവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:22 am IST
in Samskriti

അത്യാധുനികമായ ഇന്നത്തെ യുവജനങ്ങള്‍, കര്‍മ്മോത്സുകരും ബുദ്ധിശാലികളുമായ സ്ത്രീപുരഷന്മാര്‍, അവര്‍ക്കുമുണ്ട്. ഭഗവദ്ഗീതയില്‍ നിന്നും ഏറെ പഠിക്കുവാന്‍, ആധുനിക സമൂഹത്തിനും ഭഗവദ്ഗീതക്കുമിടയില്‍ വിട്ടുനില്‍ക്കുന്ന ഒരേയൊരു കണ്ണി യോഗ്യനായ ഒരു ഗുരുനാഥന്റെ അഭാവം മാത്രം. ഗീതയെ വേണ്ടവിധത്തില്‍ അപഗ്രഥിച്ച് ശാസ്ത്രീയാവബോധമുള്ള ആധുനിക മനസ്സിന് അനുയോജ്യമായ വിധത്തില്‍ അതിലെ അമൂല്യതത്വങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ തക്ക അറിവും കഴിവുമുള്ള ഒരാചാര്യന്‍,അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഏറ്റവും ആവശ്യമുള്ളതും അതുതന്നെയായിരുന്നു.

ആ വിട്ടുപോയ കണ്ണിയുടെ സ്ഥാനം സ്വാമിജി ഏറ്റെടുത്തപ്പോള്‍ ഋഷിപാരമ്പര്യത്തിലും വൈദികപരിശീലനത്തിലും സ്വാമിജിയുടെ മനസ്സും ബുദ്ധിയും വളര്‍ന്നു. എന്നാല്‍ അതേസമയം വേദാന്തത്തിലെ സൂക്ഷ്മതത്വങ്ങള്‍ ശാസ്ത്രബോധത്തിനനുസൃതമായി യുക്തിയുക്തം പ്രതിപാദിക്കാനുള്ള അറിവും കഴിവും സ്വാമിജിക്ക് സ്വായത്തമായിരുന്നു. ഇംഗ്ലീഷുവിദ്യാഭ്യാസം നേടിയ പ്രൗഢമായ ഒരു തലമുറ. അവനവന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ. എന്നാല്‍ പാശ്ചാത്യമായ എന്തിനോടും അളവറ്റ ഭ്രമവും ആദരവും. ഇവയെല്ലാം ഉള്‍ക്കൊണ്ട ഒരു സമൂഹത്തെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് സ്വന്തം ലക്ഷ്യമായി സ്വാമിജി ഏറ്റെടുത്തത്.

തന്റെ പ്രിയപ്പെട്ട ശിഷ്യന്‍ സമതലത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും അദ്ധ്യാത്മവിദ്യ പ്രചരിപ്പിച്ചുകൊണ്ട് പ്രഖ്യാതനായിക്കൊണ്ടിരുന്ന കാലം, ഗുരുനാഥനായ തപോവന്‍ മഹാരാജ് ഹിമാലയത്തിലുള്ള തന്റെ കുടീരത്തില്‍ത്തന്നെ കഴിയുകയായിരുന്നു, ആദ്ധ്യാത്മിക കൃതികളുടെ രചനയില്‍ മുഴുകി, തന്നെത്തേടി ആ എളിയ കുടീരത്തിലേക്കു അപ്പോഴപ്പോഴായി വന്നെത്തിക്കൊണ്ടിരുന്ന ആദ്ധ്യാത്മികവിദ്യാര്‍ത്ഥികള്‍ക്ക് വേദശാസ്ത്രങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. എന്നാല്‍ ഏറെ സമയവും മഹാരാജ് കഴിഞ്ഞിരുന്നത് ധ്യാനനിമഗ്നനായിട്ടായിരുന്നു. വാര്‍ദ്ധക്യത്തോടൊപ്പം അദ്ദേഹത്തിന്റെ വിഭൂതിയും വളര്‍ന്നുകൊണ്ടിരിക്കുന്നു. സ്വാമിജി അവസരം കിട്ടുമ്പോഴെല്ലാം തന്റെ ഗുരുനാഥനെ കണ്ടു വന്ദിക്കുവാന്‍ ചെല്ലുമായിരുന്നു.

അങ്ങിനെയൊരിക്കല്‍, തപോവന്‍ മഹാരാജ് തീരെ സുഖമില്ലാതെ കിടന്നിരുന്നകാലം. സ്വാമിജി തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് ഒരുമാസം മുഴുവന്‍ ഗുരു ശുശ്രൂഷക്കായി തപോവന്‍കുടിയില്‍ തന്നെ താമസിച്ചു. സ്വതവേ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഗുരു മഹാരാജ് അന്ന് ചിന്മയനെ പ്രശംശിച്ച് വാചാലനായി. ജനഹൃദയങ്ങളിലേക്ക് വേദാന്തത്തിന്റെ വെളിച്ചമെത്തിച്ചു കൊടുക്കുക ഇതിലും മഹത്തായ ഒരു ജനസേവനം വേറെയില്ല. ഗുരുനാഥന്റെ ശരീരം അനുദിനം ദുര്‍ബലമായിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇനി അധികനാള്‍ തന്റെ കണ്‍മുമ്പിലുണ്ടാവില്ല എന്ന് സ്വാമിജിക്ക് ബോദ്ധ്യമായി. അദ്ദേഹത്തിന് കണ്ണീരടക്കാനായില്ല. ചിന്മയാ…….. തപോവന്‍ മഹാരാജ് പറഞ്ഞു. നമ്മള്‍ ജനിക്കുമ്പോള്‍ കൂടെപിറക്കുന്നതാണ് മരണവും, ദാ ഇപ്പോള്‍ അവന്‍ എന്നെ കൂട്ടിക്കൊണ്ടുപോകാനായി വരികയാണ്. ഇവിടെ എത്ര ശാന്തമായൊരു ജീവിതമാണ് ഈ കാലമത്രയും ഞാന്‍ നയിച്ചത്. ഗംഗാമാതാവിന്റെ അനശ്വരമായ സംഗീതത്തിന്റെ അലയൊലികള്‍ കേട്ടുകൊണ്ട് ഇനി ഞാന്‍ ശാന്തമായിത്തന്നെ മരിക്കുകയല്ലേ വേണ്ടത്. കരയരുത് കുഞ്ഞേ, തിരിച്ചുപോയി നിന്റെ ശ്രമങ്ങള്‍ തുടരൂ.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.