ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബാലചന്ദ്രമേനോന് ഒരുക്കുന്ന ”ഞാന്‍ സംവിധാനം ചെയ്യും” എന്ന ചിത്രം മലയാളസിനിമയ്ക്കു പുതിയൊരു നായികയെ മേനോന് സമ്മാനിക്കുന്നു. ബാംങ്കോക്കില്‍ താമസിക്കുന്ന കൊച്ചിയില്‍ വേരുകളുള്ള ”ദക്ഷിണ’യാണ് നായിക. മോഡലിംങ്, പാരാഗ്ലൈഡിംഗ്, സ്പോര്‍ട്സ് ഇവയിലൊക്കെ സജീവമായിട്ടുള്ള ‘ദക്ഷിണ’ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.
ജൂലായ് അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു ബാലചന്ദ്രമേനോന് ദക്ഷിണയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗചിത്രീകരണത്തോടൊപ്പമായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്. ഇതിനു മുമ്പ് പരിചയപ്പെടുത്തിയ ശോഭന, പാര്‍വ്വതി, കാര്‍ത്തിക, ആനി തുടങ്ങിയ അഭിനേത്രികളുടെ നിരയിലേക്ക് ഉയര്‍ന്നുവരാന്‍ എന്തുകൊണ്ടും യോഗ്യയാണ് ദക്ഷിണയെന്നാണ് മേനോന് അവകാശപ്പെടുന്നത്.
സിനിമയെ അഗാധമായി സ്നേഹിക്കുന്ന കൃഷ്ണദാസെന്ന എന്‍എഫ്ഡിസി ഉദ്യോഗസ്ഥനെയാണ് മേനോന് ചിത്രത്തിലവതരിപ്പിക്കുന്നത്. കൃഷ്ണദാസിന്റെ മകള്‍ ‘പിങ്കി’യുടെ വേഷമാണ് ദക്ഷിണയ്ക്ക്. കൃഷ്ണദാസിന്റെ ഭാര്യ ‘ഗായത്രി’യായി അഭിനയിക്കുന്ന ‘ശ്രീധന്യ’ തന്റെ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരായി സ്വീകരിച്ചു. ഭര്‍ത്താവ്, ഭാര്യ, മകളിലൂടെ കടന്നുപോകുന്ന കഥാമുഹൂര്‍ത്തങ്ങള്‍, ഒരു യാഥാസ്തിതിക ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരുപാട് ചേരുവകള്‍ ചേര്‍ത്താണ് അവതരിപ്പിക്കുന്നത്.
മധു, കവിയൂര്‍ പൊന്നമ്മ, ശങ്കര്‍, മേനക, രവീന്ദ്രന്, രണ്‍ജിപണിക്കര്‍, സംവിധായകന് വിജിതമ്പി, ശ്രീലതാനമ്പൂതിരി, പി.ശ്രീകുമാര്‍, വിനീത്, കൊച്ചുപ്രേമന്, സുനില്‍ സുഖദ, കലാഭവന്‍ ഷാജോണ്‍, ധര്മ്മജന് ബൊള്‍ഗാട്ടി, എന്നിവരടങ്ങുന്ന വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ പാക്കേജില്‍ നിര്‍മ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: