കൊച്ചി: ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ അതികായനായ ബ്രെറ്റ് ലീയെ കോക്ലിയറിന്റെ ആഗോള അംബാസഡറായി നിയമിച്ചു. മികച്ച ക്രിക്കറ്റ് റിക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഫാസ്റ്റ് ബൗളറായ ലീ ഇനി ലോകമെങ്ങും കേള്‍വിയില്ലാത്ത 360 ദശലക്ഷം ആളുകളുടെ ബോധവത്കരണത്തിനായി പ്രവര്‍ത്തിക്കും.
കോക്ലിയര്‍ അംബാസഡര്‍ എന്ന നിലയില്‍ ‘സൗണ്ട്സ് ഓഫ് ക്രിക്കറ്റ്’ എന്ന പേരിലുള്ള പ്രചാരണപരിപാടിക്ക് ബ്രെറ്റ് നേതൃത്വം കൊടുക്കും. കേള്‍വിശക്തി നഷ്ടപ്പെടുന്നതുമൂലം കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാകുന്ന ആരോഗ്യ, സാമൂഹിക, സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ചാണ് പ്രചാരണം. ക്രിക്കറ്റിലെ ശബ്ദങ്ങള്‍ മാത്രമായി നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ? എന്നു ചോദിച്ചുകൊണ്ടുള്ള പ്രചാരണത്തിന് ഈ വര്‍ഷം തുടക്കമാകും.
കേള്വിശക്തിയില്ലാതിരിക്കുന്നത് ആഗോളതലത്തിലുള്ള പൊതു ആരോഗ്യ പ്രശ്നമാണെന്ന് ആഷസ് പരമ്പരയ്ക്കു മുമ്പ് ലണ്ടനിലെ ലോഡ്സില്നിന്നും സംസാരിക്കവേ ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി.
‘ശബ്ദമില്ലാതെ ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ആലോചിക്കാനേ വയ്യ. കളിക്കാരുടെ അപ്പീലും കാണികളുടെ ശബ്ദവും ടീമംഗങ്ങളുടെ വിളികളും വീട്ടില്‍ കുടുംബാംഗങ്ങളുടെ ശബ്ദവുമില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാകില്ല,’ ബ്രെറ്റ് ലീ പറഞ്ഞു.
‘ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാക്കാന്‍ കോക്ലിയര്‍ ഇംപ്ലാന്റ്വഴി കഴിയും. ഇത് സംഭവിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. നിശബ്ദതയില്‍ നിന്നും ശബ്ദത്തിന്റെ ലോകത്തേയ്ക്ക് ഒരു വ്യക്തിയെ കൊണ്ടുപോകാന്‍ അതുവഴി കഴിയും. ജീവിതംതന്നെ മാറിമറയുന്ന അതിശയകരമായ നിമിഷമാണത്.’ ഉടന്‍ പുറത്തിറങ്ങുന്ന ‘അണ്ഇന്ത്യന്’ എന്ന സിനിമയുടെ നിര്‍മാണഘട്ടത്തിലാണ് കോക്ലിയറുമായുള്ള സഹകരണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഈ സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത്, സിഡ്നിയിലെ കോക്ലിയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍വച്ച് പലരും ആദ്യമായി ജീവിതത്തില്‍ ശബ്ദം അനുഭവിച്ചറിയുന്നത് നേരിട്ട് കാണാനായി. പെട്ടെന്ന് ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. സ്പോര്‍ട്സ് രംഗത്തെ ഏറ്റവും മികച്ചവരിലൊരാള്‍ തങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോക്ലിയര്‍ ചീഫ് എക്സിക്യൂട്ടീവ് ഡോ. ക്രിസ് റോബര്‍ട്സ് പറഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന കായികയിനങ്ങളില്‍ ക്രിക്കറ്റിന്റേത് ആര്‍ക്കും മനസിലാക്കാനാവുന്ന ഭാഷയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേള്‍ക്കുക, ഇപ്പോഴും എപ്പോഴും,’ എന്നതാണ് ഞങ്ങളുടെ വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: