ആലുവ: സ്വകാര്യ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ വിദഗ്ദ്ധ ചികിത്സക്കായി എത്തിയ രോഗികള്‍ക്ക് ഗുണ്ടകളുടെ പീഡനംമൂലം ചികിത്സ മുടങ്ങി. കാഞ്ഞൂര്‍ പഞ്ചായത്തിലെ പുതിയേടത്ത് ഡോ.രാഘവന് നടത്തുന്ന ഗണപതി വിലാസം ചികിത്സാ കേന്ദ്രത്തിലാണ് രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുന്നത്. പല ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സ നടത്തി ഫലമില്ലെന്ന് കണ്ടതിനെ തുടര്‍ ന്നാണ് രോഗികള്‍ ഈ ചികിത്സ കേന്ദ്രത്തില്‍ എ ത്തിയത്. ചികിത്സ ഫലം കണ്ടു തുടങ്ങിയതിനിടയിലാണ് ഇവര്‍ക്ക് പീഡനം അനുഭവിക്കേണ്ടിവന്നിരിക്കുന്നത്.
ഡോ.രാഘവന്റെ കുടുംബത്തില്‍ സ്വത്ത് സംബന്ധിച്ച പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കേസും നിലവിലുണ്ട്. ഇതിനിടയിലാണ് ഡോ.രാഘവന്റെ മക്കള്‍ ഡോ.ഗീത, പാര്ത്ഥന് തുടങ്ങിയവര്‍ പത്തോളം വരുന്ന ഗുണ്ടകളുമായി എത്തി രോഗികളെ ഇറക്കിവിടുവാന്‍ ശ്രമം നടത്തുന്നത്. ചികിത്സ നല്കു ന്നതിനുവേണ്ടിയുള്ള പാത്തിപോലുള്ള ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും പലതും എടുത്തുകൊണ്ടുപോകുകയും ചെയ്തിരിക്കുകയാണ്. രോഗികള്‍ ചികിത്സകേന്ദ്രത്തില്‍നിന്ന് കടന്നുപോകണമെന്നാണ് ഇവരുടെ ഭീഷണി. ഉപകരണങ്ങള്‍ തകര്‍ത്തതുമൂലം ചികിത്സ നടത്താന്‍ കഴിയാതെ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.
പാല സ്വദേശികളായ സുമിത് (29) ഭാര്യ രാജലക്ഷ്മി (26) എന്നിവര്‍ വാതസംബന്ധമായ അസുഖം മൂലമാണ് പല സ്ഥലങ്ങളിലും ചികിത്സ നടത്തി ഭേദമാകാതിരുന്നതിനെത്തുടര്‍ന്ന് ഇവിടെ എത്തിയത്. എന്നാ ല്‍ ഇവിടെ വന്നതിനുശേഷം അസുഖം ഭേദമായി തുടങ്ങിയെങ്കിലും ചികിത്സ മുടങ്ങിയതോടെ രോഗം വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശി ധനരാജ് (20) ഒന്നരവര്‍ഷമായി ചികിത്സയിലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുമ്പോഴാണ് ധനരാജിനും ദുര്‍ഗതി വന്നുചേര്‍ന്നിരിക്കുന്നത്.
പുക്കാട്ടുപടി സ്വദേശിനി ശ്രീജി(39) പത്മാക്ഷി(58)മുപ്പത്തടം സ്വദേശിനി സരസമ്മ(68), അടുവാശ്ശേരി സ്വദേശി ആശിഷ്(26) തുടങ്ങിയവരും വിദഗ്ദ്ധ ചികിത്സക്കായി ഇവിടെ എത്തിയതാണ്. ഇവര്‍ക്കും ചികിത്സ മുടങ്ങിയിരിക്കുകയാണ്.
ചികിത്സ കേന്ദ്രത്തിന്റെ ഉടമ ഡോ.രാഘവന് വിദഗ്ദ്ധ പഠനത്തിനായി യൂറോപ്പില്‍ പോയിരിക്കുകയാണ്. ഇതിനിടയിലാണ് മക്കള്‍ ഗീതയും പാര്‍ത്ഥനും ഗുണ്ടകളോടൊപ്പം എത്തി അതിക്രമം നടത്തിയത്. രോഗികള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സത്വരനടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: