കോതമംഗലം: അധികാരത്തര്‍ക്കവും കോടതിവിധിയും കസേരകളിയുമായി കുപ്രസിദ്ധിയാര്‍ജ്ജിച്ച കീരംമ്പാറ പഞ്ചായത്ത് നാഥനില്ലാകളരിയായി. നി ലവിലുണ്ടായിരുന്ന പ്രസിഡന്റ് സുജസലീം ഉള്‍പ്പെടെ 6 പേരെ കോടതി അയോഗ്യരാക്കുകയും ഒരു സ്വതന്ത്രാംഗം രാജി വയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് മറുപക്ഷത്തെ മുന്‍പ്രസിഡന്റ് ലിസി വില്സന് പ്രസിഡന്റായി ഇന്നലെ ചുമതലയേല്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനു ള്ള ഉത്തരവ് ലഭിക്കാത്തതിനാല്‍ ലിസി വത്സലന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞില്ല.
13 അംഗപഞ്ചായത്ത് ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. എ ന്നാല് നിലവിലുള്ള 6അംഗങ്ങ ളുമായി ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സമില്ലെന്നും ഭൂരിപക്ഷം അംഗങ്ങളുടെയും സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഭരണസമിതിക്ക് ഭരണം നടത്താന്‍ അധികാരമില്ലെന്നും വാദങ്ങള്‍ ഇരുവിഭാഗവും ഉന്നയിക്കുന്നുണ്ട്.എന്നാല്‍ പ്രസിഡന്റായി ചുമതലയേറ്റ് ഭരണം നടത്തികൊണ്ടുപോകാന്‍ ഉത്തരവ് ലഭിക്കുമെന്ന് ലിസി വത്സല ന് പറയുന്നു.
ഇതിനിടയില്‍ അ യോഗ്യരാക്കപ്പെട്ട കെ.പി.വര്‍ക്കി പഞ്ചായത്തില്‍ ഭൂരിപക്ഷം അം ഗങ്ങളും ഇല്ലാത്തതിനാല്‍ ലി സി വത്സല നെ പ്രസിഡന്റായി ചാര്‍ജ്ജെടുക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്ത് നല് കിയതായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരത്തില്‍ അധികാരത്ത ര്‍ക്കങ്ങളും കസേരകളിയും ചെ രിപ്പേറും കഴിഞ്ഞ നാല് വര്‍ഷമായി നടന്നുവരവെ വിവധ പദ്ധതിക്കായി വകയിരുത്തിയ ഫ ണ്ടിന്റെ 50% പോലും ചെലവഴിക്കാതെ പഞ്ചായത്തിലെ വി വിധ വികസ പ്രവര്‍ത്തനങ്ങള്‍ ന ടത്താന്‍ കഴിയാത്ത ദുരവസ്ഥയിലാണ് കീരംമ്പാറ പഞ്ചായത്ത്.
കേരള രാഷ്ട്രീയത്തിലെന്ന പോലെ കീരമ്പാറ പഞ്ചായത്തി ലും ഇടതുപക്ഷവും യുഡിഎ ഫും അഡ്ജെസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കളിക്കുന്നത്. ഈ നടപടികളാകട്ടെ പഞ്ചായത്തിന്റെ വികസനത്തെയാകെ തകിടം മ റിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: