എന്തെഴുതണം, എങ്ങനെയെഴുതണമെന്നതെല്ലാം എഴുത്തുകാരുടെ സ്വാതന്ത്ര്യം. പക്ഷേ എഴുത്തുകാരനൊരു സാംസ്കാരിക തലം വേണം. അതിന്റെ നിലയും നിലവാരവുമെല്ലാം വ്യത്യസ്തമായിരിക്കാം. എന്തിലും വായനക്കാരനു കൊടുക്കുന്ന ഒരു ഉറപ്പും വിശ്വാസവുമുണ്ടാവണം.
അതുപ്രധാനമാണ്. അത്തരത്തില്‍ വായനക്കാരന് ഉറപ്പുനല്കുന്നവരില്പ്പെട്ട സാഹിത്യകാരനാണ് പി.ഐ. ശങ്കരനാരായണന്. അദ്ദേഹത്തിന്റെ എഴുത്തിന്റെ തലം രാമായണ സന്ദേശത്തിന്റെ ഉറപ്പുള്ളതാണ്, ഉയര്ച്ചയുള്ളതാണ്.
എഴുത്തിന്റെ ഈ സാംസ്കാരിക തലത്തില്‍നിന്നുള്ള കവിതകളുടെ പുതിയ സമാഹാരമാണ് സൗരോര്‍ജ്ജ രാമായണം. 35 രാമായണ കവിതകള്‍. കാലികവിഷയങ്ങളും രാമായണക്കാലവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ അതിന്റെ സാമൂഹിക പ്രതിബദ്ധത കൂടി കണക്കിലെടുത്ത് വിലയിരുത്തണം.
രാമായണ ഹൃദയം അത്തരത്തിലൊന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ആത്മഹത്യാരോഗത്തിനുള്ള പ്രതിരോധ മരുന്നാണ് രാമായണമെന്ന കവിയുടെ പ്രസ്താവന വെറുംവാക്കല്ലയെന്ന് ആ കവിത സ്ഥാപിക്കുന്നു. സോളാറെന്ന വാക്കുപോലും അശ്ലീലമായി മാറിക്കൊണ്ടിരിക്കെ ആ ‘കേസുകെട്ടില്‍’നിന്ന് വ്യത്യസ്തമായി രാമായണത്തിലെ സൗരോര്‍ജ്ജ പശ്ചാത്തലം വിവരിക്കുന്ന കവിത ഹൃദ്യമാണ്. രാമായണത്തെ അധികാരിച്ച് പത്തിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് പി.ഐ. ശങ്കരനാരായണന്.
സൗരോര്‍ജ്ജ രാമായണം
പി. ഐ. ശങ്കരനാരായണന്
നവമന ബുക്സ്, കൊച്ചി -17
വില: 80 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: