ഒരു പൂവിന് പുഞ്ചിരിയേറ്റുവാങ്ങി
കുഞ്ഞിളംചുണ്ടു വിടരവേ
ഒരു സ്നേഹ ചുംബനമേറ്റുവാങ്ങി
കുഞ്ഞിക്കവിളു തുടുക്കവേ
ആ കുഞ്ഞു കണ്‍കളില്‍ നിറയുന്നിതാ
കൗതുകത്തിന്റെ പൊന്‍തിളക്കം.
ഭൂമീ ദേവിക്കു പുളകം നല്കി
കുഞ്ഞിക്കാലുകള്‍ പിച്ചവെയ്പ്പൂ,
മാതൃത്വത്തിന്റെ പൂര്‍ണ്ണതയാല്‍
അമ്മതന്‍ ഹൃദയം നിറയുന്നിതാ
കുഞ്ഞിച്ചുണ്ടു നനയ്ക്കുവാനമ്മതന്-
മാറില്‍ നിറയുന്നു സ്നേഹദുഗ്ധം
പാരിന്റെ നന്മക്കടലലപോല്
മാതൃഭവനം തുടുത്തിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: