ഈശ്വരനുണ്ടോ എന്ന് നമുക്ക് സംശയിക്കാം. പക്ഷെ കഷ്ടപ്പാടും വേദനയും ഉണ്ടെന്നതില്‍ സംശയത്തിനവകാശമില്ല. ദുഃഖിക്കുന്നവരോട് കാരുണ്യം കാട്ടുമ്പോള്‍ തന്നെ ഈശ്വരവിശ്വാസമാണ് നാം പ്രകടിപ്പിക്കുന്നത് ഈ നിമിഷം മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്.
എന്ത് അധര്‍മം കണ്ടാലും പ്രതികരിക്കാതെ കൈയുംകെട്ടി നില്ക്കുന്നത് അതിലും വലിയ അധര്‍മമാണ്.
ഈശ്വരന്‍ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാല്‍ ഉത്തരം സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാല്‍ ഏതെങ്കിലും ഒരു ലിംഗം ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കില്‍ ഈശ്വരന്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ്. കാരണം, സ്ത്രീയില്‍ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന ഈശ്വരീയഗുണം പുരുഷനേക്കാള്‍ അധികം സ്ത്രീയിലാണ് പ്രകാശിക്കുന്നത്.
















