കൊച്ചി: വാഴക്കുളം പൈനാപ്പിള്‍ ഗ്രോവേഴ്സ് ആന്റ് പ്രൊസസേഴ്സ് പ്രൈവറ്റ് ലിമി. (അഗ്രോപാര്‍ക്ക്) അവശിഷ്ടരഹിത (സീറോ റെസിഡ്യു) കൃഷിക്കായുള്ള സംസ്ഥാന സര്‍ക്കാര്‍ നയത്തെ പിന്തുണക്കാനം ദ്വിതല മെറ്റാബൊലൈറ്റ്സ് അധിഷ്ഠിതമായ ഇന്‍പുട്ട് ഉപയോഗം വിലയിരുത്താനും തീരുമാനിച്ചു.
മൂവാറ്റുപുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കാംസണ്‍ ബയോടെക്നോളജീസ് ലിമിറ്റഡ് (സിബിടിഎല്) പ്രതിനിധികള്‍ക്കൊപ്പം അഗ്രോപാര്‍ക്ക് അംഗങ്ങള്‍ അവശിഷ്ടരഹിത കൃഷിയുടെ പ്രയോജനം യോഗത്തില്‍ അവതരിപ്പിച്ചു.
പാരിസ്ഥിതിക സന്തുലനത്തിനായി അംഗങ്ങള്‍ ദ്വിതല മെറ്റാബൊലൈറ്റ്സ് അധിഷ്ഠിതമായ ഇന്‍പുട്ടിലേക്ക് ചുവടു മാറ്റണമെന്നും കര്‍ഷകരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്കി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അഗ്രോപാര്‍ക്ക് മാനേജ്മെന്റ് വ്യക്തമാക്കി.
അഗ്രോപാര്‍ക്കിന്റെ പ്രവര്‍ത്തനരീതികളില്‍ സമഗ്രമായ മാറ്റത്തിനും ദീര്‍ഘകാല നേട്ടത്തിനും വഴിയൊരുക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഫീല്‍ഡ് ട്രയലുകളുടെയും വിലയിരുത്തലുകളുടെയും ഫലം ചൂണ്ടിക്കാട്ടി അഗ്രോപാര്‍ക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ബേബി ജോണ്‍ അവകാശപ്പെട്ടു.
പാരിസ്ഥിതിക സന്തുലനവും കര്ഷകാരോഗ്യവും ഉറപ്പു വരുത്തുന്നതിന് പുറമെ അവശിഷ്ടരഹിത ഉല്‍പ്പാദനം മൂല്യവര്‍ധനയും നല്‍കുന്നതായി അഗ്രോപാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടിയ വില നല്‍കാനും വിപണി തയാറാണ്. തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ തിരസ്കരിക്കപ്പെടുന്നത് സര്‍ക്കാര്‍, സ്വകാര്യ തലങ്ങളിലുള്ള സ്ഥാപനങ്ങള്‍ വ്യവസായങ്ങളിലെ നിലവിലുള്ള രീതികള്‍ വിലയിരുത്തി മൊത്തം സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ശ്രമം നടത്തുന്നതിന് സജീവമായ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: