ന്യൂദല്‍ഹി: രാജ്യത്തെ 91 പ്രധാന ജലസംഭരണികളിലെ ജലത്തിന്റെ അളവ് 2015ജൂണ്‍ 25-ലെ കണക്കനുസരിച്ച് 43.26 ബിസിഎം ബില്യണ്‍ ക്യുബിക് മീറ്ററാണ്. സംഭരണശേഷിയുടെ 27 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിലെ സംഭരണിയിലെ ജലത്തിന്റെ അളവിനെക്കാള്‍ 111 ശതമാനവും കഴിഞ്ഞ 10 വര്‍ഷത്തെ ഇതേ കാലയളവിലെ ജലത്തിന്റെ അളവിനേക്കാള്‍ 146 ശതമാനവും അധികമാണിത്.
മേല്‍പ്പറഞ്ഞ ജലസംഭരണികളില്‍ 37 എണ്ണത്തില്‍ 60 മെഗാവാട്ടില്ക്കൂടുതല് ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും ഉള്‍പ്പെടുന്നു.
ദക്ഷിണ ഭാരത സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ 31 സംഭരണികളില്‍ ശരാശരി 22 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയം 13 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: