ആലപ്പുഴ: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളെ പരാജയപ്പെടുത്തി ബിജെപി ചരിത്ര വിജയം നേടുമെന്ന് ആര്‍എസ്പി- ബി ജനറല്‍ സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍. ജനങ്ങള്‍ ഒരു മാറ്റത്തിന് ആഗ്രഹിക്കുന്നു. ദിവസങ്ങളോളം അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോള്‍ ബിജെപി അനുകൂല തരംഗമാണ് മണ്ഡലത്തിലുള്ളതെന്ന് മനസിലാക്കാന്‍ സാധിച്ചു.
യുഡിഎഫും എല്‍ഡിഎഫും പണവും മറ്റും വാരിക്കോരി ചെലവഴിച്ച് വോട്ടു നേടാനാണ് ശ്രമിക്കുന്നത്. അരുവിക്കരയിലെ ജനങ്ങള്‍ ഇത് തള്ളിക്കളയും. അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെയുള്ള ജനവിധി അരുവിക്കരയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടരി ഫ്രാന്‍സിസ് ദേവസ്യ, ജില്ലാ സെക്രട്ടറി മുരളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: