ന്യൂദല്‍ഹി: ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ ശശിതരൂരിനെതിരെ ലളിത് മോദി. തരൂരിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കൊച്ചിയിലെ ഫ്രാഞ്ചൈസിയായ കൊച്ചി ടസ്‌ക്കേഴ്‌സിനെ ഉള്‍പ്പെടുത്തിയതെന്ന് ഐപിഎല്‍ മുന്‍ചെയര്‍മാന്‍ ലളിത് മോദി ട്വിറ്ററില്‍ കുറിച്ചു.
കൊച്ചി ഫ്രാഞ്ചൈസി കരാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ഞാന്‍ ഒപ്പിട്ടത്. ലളിത് മോദി കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് 2010 ഏപ്രില്‍ 11ന് ചേര്‍ന്ന യോഗത്തിന്റെ വിശദവിവരങ്ങളും ലളിത് മോദി പുറത്തുവിട്ടിട്ടുണ്ട്.സുനന്ദ പുഷ്‌ക്കര്‍ എന്ന ഓഹരിയുടമയുടെ വിശദാംശങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന് പറഞ്ഞ് അന്ന് വിദേശകാര്യസഹമന്ത്രിയായിരുന്ന ശശരിതരൂര്‍ വിളിച്ചിരുന്നു.
തരൂര്‍ വിളിച്ച കാര്യം താനാണ് ആ യോഗത്തില്‍ വെളിപ്പെടുത്തിയതും.ബിസിസിഐയുടെയും ഐപിഎല്ലിന്റെയും വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ടെന്നും അതിന് ഒാഹരിയുടമകളുടെ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും താന്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് പൂജ ഗുലാത്തി, സന്ദീപ് അഗര്‍വാള്‍, വിഷ്ണുമോഹന്‍ പ്രസാദ്, സുനന്ദ പുഷ്‌ക്കര്‍ എന്നിവരുടെ വിശദാംശങ്ങള്‍ താന്‍ റോണ്ടിവ്യൂ സ്‌പോര്‍ട്ട്‌സ് കമ്പിയുടെ മേധാവി ശൈലേന്ദ്ര ഗെയ്‌ക്ക്‌വാദിനോട് ചോദിച്ചു.
സുനന്ദ പുഷ്‌ക്കര്‍കുടുംബ സുഹൃത്താണെന്നും ജമ്മുകശ്മീരിലാണ് താമസിക്കുന്നെതെന്നും അവര്‍ വീട്ടമ്മയാണെന്നും ഭര്‍ത്താവ് വാഹനവ്യവസായത്തിലാണെന്നും ഗെയ്‌ക്ക്‌വാദ് പറഞ്ഞു. ഒാഹരിയുടമകളില്‍ ആര്‍ക്കക്കെങ്കിലും രാഷ്‌ട്രീയക്കാരുമായി ബന്ധം ഉണ്ടോയെന്ന് ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് അല്പ്പ സമയത്തിനുള്ളില്‍ ശശിതരൂര്‍ വിളിച്ചു, പുഷ്‌ക്കറിന്റെ വിശദ വിവരം എന്തിനാണ് അന്വേഷിക്കുന്നതെന്ന് ചോദിച്ചു. ലളിത് മോദി ചൂണ്ടിക്കാട്ടി.
















