മട്ടാഞ്ചേരി: ശ്രീശ്രീവാമനാശ്രം സ്വാമികളുടെ അനുഗ്രഹവുമായി പ്രാരംഭംകുറിച്ച അമര്സത്സംഗ് പത്താംവാര്‍ഷികാഘോഷം നടന്നു. സത്സംഗ് ഗുരുക്കളെ ആദരിക്കല്‍, ഹരികഥ, പ്രഭാഷണം, ഭജന, കലാമത്സരങ്ങള്‍, സാംസ്കാരിക വിനിമയം തുടങ്ങിയ പരിപാടികളാണ് ആഘോഷത്തില്‍ അരങ്ങേറിയത്.
അത്യാഗ്രഹവും ഭൗതികതയ്ക്ക് പിന്നാലെയുള്ള പരക്കംപാച്ചിലും അനാവശ്യമായ ആശങ്കകളുമാണ് ആധുനികസമൂഹത്തെ ജീവിതസംഘര്ഷത്തിലേക്ക് നയിക്കുന്നതെന്ന് മനശാസ്ത്രജ്ഞ പി.സി. ചന്ദ്രമതിയമ്മ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും പഠനത്തിലും ചിട്ടകള്‍ പാലിക്കണം. നമുക്ക് ചുറ്റുമുള്ള അപകടങ്ങളെ തിരിച്ചറിയാനും തിരസ്ക്കരിക്കാനും തയ്യാറാകണം.
കുട്ടികള്‍ക്കായുള്ള അമിതമായ ചെലവുകള്‍ രക്ഷിതാക്കളെ കടക്കാരാക്കാനും തലമുറയെ വഴിതെറ്റിക്കാനും ഇടയാക്കുമെന്ന് ചന്ദ്രമതിയമ്മ കൂട്ടിച്ചേര്‍ത്തു. ബി.എസ്. ഉപേന്ദ്രന് അധ്യക്ഷതവഹിച്ചു. ഹൈക്കോടതി അഭിഭാഷകന് അഡ്വ. വി. ശാന്താറാം മുഖ്യപ്രഭാഷണംനടത്തി. വി. രാധാകൃഷ്ണഭട്ട് ഹരികഥാ പ്രവചനം നടത്തി. സത്സംഗവേളയിലെത്തി പ്രഭാഷണം നടത്തിയ ഗുരുക്കളായ വി. രാധാകൃഷ്ണഭട്ട്, പി.പി. വിഷ്ണുദാസ്, വി. ഉമേശക്കമ്മത്ത്, ഉഷ കെ. നമ്പൂതിരി, പത്മനാഭഭട്ട്, പ്രണിത, ശാലിനി, എസ്. കൃഷ്ണകുമാര്‍, രക്ഷിത് അഭിമന്യു എന്നിവരെ ടി. വിദ്യാസാഗര്‍, എസ്.എസ്. രാമചന്ദ്രന്, ഉപേന്ദ്രന് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. നിഖിലേഷ് സി.എസ്., ആര്.എസ്. അമൃത, വി.എസ്. ബലരാമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: